ലോക സിനിമയിലെ മലയാളം – സംവാദ വിരുന്നൊരുക്കി ‘അല”

Spread the love

image.png

അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) – ഫ്ലോറിഡാ ചാപ്റ്റർ ലോക സിനിമയിലെ മലയാളത്തിന്റെ നിറച്ചാർത്തുകളെകുറിച്ച് സംവദിക്കാൻ വേദിയൊരുക്കുന്നു. ഈ വരുന്ന സെപ്തമ്പർ 11 ശനിയാഴ്‌ച ഈസ്റ്റേൺ സമയം രാവിലെ 11 മണിക്ക് ഓൺലൈൻ വഴി നടക്കുന്ന പരിപാടിക്ക്‌ സിജി ഡെന്നിയുടെ സ്വാഗത പ്രസംഗത്തോടുകൂടി തുടക്കമിടും. അലയുടെ ദേശീയ പ്രസിഡന്റ് ഷിജി അലക്സ് അധ്യക്ഷത വഹിക്കും.

ലോകസിനിമയുടെ ഭൂപടത്തിൽ മലയാള സിനിമകൾ അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് ഈ സംവാദം പരിശോധിക്കുന്നു. പ്രഗത്ഭ സംവിധായകരായ ഷാജി എൻ കരുൺ, ജയൻ ചെറിയാൻ, ഡോൺ പാലത്തറ, വിധു വിൻസെന്റ് എന്നിവരും ചലച്ചിത്ര പ്രേമികളെ പ്രതിനിധീകരിച്ചു വടക്കേ അമേരിക്കയിൽ നിന്നുള്ള റോബി കുര്യനും പങ്കെടുക്കുന്ന ഈ സംവാദത്തിൽ, സംവിധായകർ അവരുടെ അന്തർദേശീയ ചലച്ചിത്രോത്സവങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച അനുഭവങ്ങളും, ഭാവിയിൽ നമ്മുടെ സിനിമകളെ അന്താരാഷ്ട്ര പ്രേക്ഷകർക്ക് സ്വീകാര്യമാകുന്ന വിധത്തിൽ നിർമ്മിക്കേണ്ടതും വിതരണം ചെയ്യേണ്ടതും എങ്ങനെ ആയിരിക്കണമെന്നും ചർച്ച ചെയ്യപ്പെടും. ചലച്ചിത്ര പ്രേമികളായ ലീസ മാത്യു (അല ജോയിന്റ് സെക്ട്രടറി), സിജിത് വി എന്നിവർ മോഡറേറ്റർമാരാകും.

സൂം വഴി നടക്കുന്ന ഈ പരിപാടിലേക്കു അല എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ അലയുടെ ഫേസ്ബുക്ക് പേജിൽ(https://www.facebook.com/ArtLoversOfAmerica) ലഭ്യമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *