അമ്മുക്കുട്ടി സാമൂവേൽ (79) നിര്യാതയായി.

Picture

ഹൂസ്റ്റൺ: കോട്ടയം കുമാരനല്ലൂർ പാലങ്ങാട്ടിൽ പരേതനായ പി. എസ്. സാമുവേലിന്റെ ഭാര്യ അമ്മുക്കുട്ടി സാമുവേൽ (79 വയസ്സ്) നിര്യാതയായി.പരേത കോട്ടയം കാരാപ്പുഴ നന്ത്യാട്ടു കുടുംബാംഗമാണ്.

മക്കൾ: പരേതയായ സുനില ജേക്കബ്, ജാൻസി റോയ്, ഷനിൽ ജോസ്, ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവക ഗായകസംഘം മുൻ ലീഡറും ഗായകനുമായ സബാൻ സാം (ഹൂസ്റ്റൺ), ചാർലി സാം, സാൻഫ്രാൻസിസ്കോ മാർത്തോമാ ഇടവകാംഗം സ്റ്റാൻലി സാം (കാലിഫോർണിയ).

മരുമക്കൾ : കെ.കെ. ജേക്കബ്, റോയ് ലൂക്കോസ്, ജോസ് തോമസ്,കുഞ്ഞുമോൾ സബാൻ (ഹൂസ്റ്റൺ), ബിനു ചാർലി , മഞ്ജു സ്റ്റാൻലി(കാലിഫോർണിയ)

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 12 ന് ഞായറാഴ്ച ഉച്ച കഴിഞ്ഞു ഭവനത്തിൽ നടത്തപ്പെടുന്നതും തുടർ ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കോട്ടയം ചാലുകുന്ന് സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം ദേവാലയസെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്ക് :

കൂടുതൽ വിവരങ്ങൾക്ക്,

സബാൻ സാം – 713 392 9879 (വാട്സ്ആപ്)
സ്റ്റാൻലി സാം – 209 202 4313 (വാട്സ്ആപ്)
റിച്ചി സാം – 91 999 55 73339 (ഇന്ത്യ)

റിപ്പോർട്ട് : ജീമോൻ റാന്നി

Leave a Reply

Your email address will not be published. Required fields are marked *