മനോജ് സോമന്‍ നിര്യാതനായി

Picture

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ സിറ്റിക്ക് അടുത്തു കോണ്‍റോയില്‍ താമസമാക്കിയിരുന്ന മനോജ് സോമന്‍ (55) കോവിഡ് ബാധയെത്തുടര്‍ന്ന് സെപ്തംബര്‍ 6 നു കോണ്‍റോ റീജിയണല്‍ ഹോസ്പിറ്റലില്‍ നിര്യാതനായി. ഡല്‍ഹിയിലെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ സെക്രട്ടറി ആയിവിരമിച്ച പരേതനായ എന്‍ സോമന്‍റെ പുത്രനാണ് മനോജ്.

33 വര്‍ഷമായി ന്യൂയോര്‍ക്കിലെ താമസത്തിനു ശേഷം കഴിഞ്ഞ 4 വര്‍ഷമായി കോണ്‍റോയില്‍ താമസിച്ചു വരുകയായിരുന്നു.

പൂജ മനോജ് ആണ് ഭാര്യ. രാഹുല്‍ മനോജ് പുത്രനും.

കിംഗ് വുഡിലെ ക്രിമറ്റോറിയത്തില്‍ കോവിഡ് നിബന്ധന പ്രകാരം സംസ്കാരം നടക്കും. കേരളത്തില്‍ തിരുവനന്തപുരം സ്വദേശിയാണ് മനോജ്.

Leave a Reply

Your email address will not be published. Required fields are marked *