കരുണാകരന്‍ പോയപ്പോള്‍ പോലും ഒരു ചുക്കും സംഭവിച്ചില്ലെന്ന് വി.ഡി. സതീശന്‍

കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേയ്ക്ക് പോയതിനെ കുറിച്ചായിരുന്നു പ്രതികരണം. കരുണാകരന്‍ വിട്ടുപോയപ്പോള്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചില്ലെന്നും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. കരുണാകരനെപ്പോലെ വലിയവര്‍ അല്ല ഇപ്പോള്‍ പോയിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

കരുണാകരന്‍ പോയപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്താന്‍ നമുക്കു കഴിഞ്ഞു. നാളെ ഞാന്‍ പോയാലും ഈ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അര്‍ഹിക്കുന്നതിനേക്കാള്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്റിലേയ്ക്ക് പോയത്. അര്‍ഹതയില്ലാത്തവര്‍ക്ക് അംഗീകാരം നല്‍കരുതെന്നുള്ളതിന്റെ പാഠമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ്മാരുടെ പട്ടിക പുറത്തു വന്നതിന് പിന്നാലെ എല്ലാവരും പെട്ടി തൂക്കി നടന്നവരാണെന്ന് ചാനലില്‍ പോയി വിളിച്ചു പറഞ്ഞു. വിശദീകരണം ചോദിച്ചപ്പോള്‍ ധിക്കാരപരമായാണ് അനില്‍കുമാര്‍ മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ജോബിന്‍സ്

em

Leave a Reply

Your email address will not be published. Required fields are marked *