ബിഷപ്പിന്റെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു: എംഎം ഹസ്സന്‍

Spread the love
M. M. Hassan

യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന സാമൂഹ്യവിപത്തിനെതിരെ സഭാവിശ്വാസികളോട് പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ഒരുവാക്കിനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സംഘപരിവാറും മറ്റു ത്രീവ്രവാദി ഗ്രൂപ്പുകളും നടത്തുന്ന പ്രചരണം സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര  ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബി.ജെ.പി | Kottayam Media

ബഹുമാന്യനായ ബിഷപ്പിന്റെ ഉദ്ദേശ ശുദ്ധിയെ താന്‍ മാനിക്കുന്നു.ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ മാസം 23ന് ചേരുന്ന യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ പൂര്‍ണ്ണദിന യോഗത്തില്‍ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ ഔദ്യോഗിക നിലപാട് സ്വീകരിക്കും.

ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സമുദായങ്ങള്‍ തമ്മിലടിച്ച് തകരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്.സമുദായ സൗഹാര്‍ദ്ദം തകരാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണോയെന്നും സംശയിക്കുന്നതായി ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *