യുഡിഎഫ് ധര്‍ണ്ണ 20ന്

M. M. Hassan

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 2021 സെപ്തംബര്‍ 20 ന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ധര്‍ണ്ണ നടത്തുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും, പൊതുമുതലും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടി അവസാനിപ്പിക്കുക, മുട്ടില്‍ മരംമുറി കള്ളക്കടത്തു അഴിമതി കേസിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തുക, ഡോളര്‍ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെപ്തംബര്‍ 20 ന് രാവിലെ 10 മണിമുതല്‍ ഒരു മണിവരെയാണ് യു.ഡി.എഫ്    

നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തുന്നത്.
ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും.കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തും,        

യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ തൃശ്ശൂരും, പി.ജെ. ജോസഫ് ഇടുക്കിയിലും, കൊല്ലത്ത് എ.എ. അസീസും, രമേശ് ചെന്നിത്തല പാലക്കാടും, കെ. മുരളീധരന്‍ കോഴിക്കോടും, ഡോ. എം.കെ. മുനീര്‍ വയനാടും, സി.പി. ജോണ്‍ പത്തനംതിട്ടയിലും, ഷിബു ബേബി ജോണ്‍ ആലപ്പുഴയിലും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തും, ജി. ദേവരാജന്‍ കാസര്‍കോട്ടും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

M. M. Hassan

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും, ഭാവി പരിപാടികള്‍
തീരുമാനിക്കാനുമായി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ പൂര്‍ണ്ണദിന യോഗം 23നും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം 28 ന് രാവിലെ 11 മണിയ്ക്കും തിരുവനന്തപുരത്ത് ചേരും.

യു.ഡി.എഫ് സംഘടനാ സംവിധാനം ശക്തമാക്കാന്‍ നിയോജക മണ്ഡലം
കമ്മിറ്റികള്‍ സെപ്തംബര്‍ 30 നകം പുനഃസംഘടിപ്പിക്കുകയും, മണ്ഡലം കമ്മിറ്റികള്‍ ഒക്ടോബര്‍ 10 നു മുന്‍പ് രൂപീകരിക്കുകയും ചെയ്യും.നവംബര്‍ മാസത്തില്‍ യു.ഡി.എഫ് നിയോജക മണ്ഡലം സമ്മേളനങ്ങളും, ഡിസംബറില്‍ ജില്ലാതല സമ്മേളനങ്ങളും, 2022 ജനുവരിയില്‍ സംസ്ഥാന കണ്‍വെന്‍ഷനും നടത്താന്‍ തീരുമാനിച്ചതായി കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *