ചിരിക്കുന്ന മുഖത്തോടെ മാത്രമേ പൂന്തുറ സിറാജിനെ കണ്ടിട്ടുള്ളൂ. ഞാൻ തിരുവനന്തപുരം കോർപറേഷൻ മേയർ ആയിരുന്നപ്പോൾ സിറാജ് കൗൺസിലർ ആയിരുന്നു. ഭൂരിപക്ഷമില്ലാത്ത ഭരണ സമിതിക്കെതിരെ ബിജെപിയും കോൺഗ്രസും കൈകോർത്ത് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ സിറാജ് നിഷ്പക്ഷ നിലപാട് സ്വീകരിച്ചു.
പൂന്തുറ സിറാജുമായി നല്ല ആശയവിനിമയം നടത്തിയ ഘട്ടങ്ങൾ ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശപ്പോരാട്ടത്തിന്റെ മുൻപന്തിയിൽ സിറാജ് ഉണ്ടായിരുന്നു.
Leave Comment