ജോർജ് മേഴ്‌സിയർ അനുസ്മരണം സംഘടിപ്പിച്ചു

മുൻ എംഎൽഎ യും പ്രമുഖ കോൺഗ്രസ്‌ നേതാവുമായിരുന്ന അഡ്വ :ജോർജ് മേഴ്സിയറുടെ ഒന്നാം അനുസ്മരണം ചാക്ക ആർഎസ്പി ഹാളിൽ സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ
തമ്പാനൂർ രവി ഉദ്‌ഘാടനം ചെയ്തു. നിസ്വാർത്ഥ രാഷ്ട്രീയത്തിന്റെ ഉദാഹരണമായിരുന്നു മേഴ്‌സ്യർ എന്നും സ്വന്തം ലാഭങ്ങളെക്കാൾ പാർട്ടിയുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്‌ത കോൺഗ്രസ്സുകാരനായിരുന്നു അദ്ദേഹം എന്നും തമ്പാനൂർ രവി പറഞ്ഞു.സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം രാഷ്ട്രീയത്തിന് പ്രാധാന്യം നൽകുന്നവർ മെഴ്‌സിയറെപ്പോലുള്ളവരെ മാതൃകയാക്കാൻ ശ്രമിക്കണമെന്നും തമ്പാനൂർ രവി പറഞ്ഞു. ഡിസിസി സെക്രട്ടറി ടി ബഷീർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ എസ് ഗോപകുമാർ, എം എ പദ്മകുമാർ, എൻ എസ് നുസൂർ, ചാക്ക രവി, സി. ജയചന്ദ്രൻ, ബി എസ് അബനീന്ദ്രനാഥ്‌, വിനോദ് യേശുദാസ്, പാട്രിക് പെരേര, ഹെൻഡ്രി വിൻസെന്റ്, ഫ്രഡി ജോസഫ്, കാഞ്ഞിരംകുളം ശിവകുമാർ എന്നിവർ സംസാരിച്ചു.

Leave Comment