രാഷ്ട്രീയ കിസാന്‍ മഹാസംഘ്കര്‍ഷക കമ്മീഷന്‍ പ്രഖ്യാപിച്ചു

Best Online News Websites In US|Live Malayalam News Online|Emalayalee.com

കൊച്ചി: കേരളത്തിലെ കാര്‍ഷികമേഖലയിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പഠിക്കുകയും കര്‍ഷകപ്രസ്ഥാനങ്ങളും കാര്‍ഷിക വിദഗ്ധരുമായി സംവദിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്തി നിര്‍ദേശിക്കുകയും ചെയ്യുന്നതിനായി രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ഒരു കര്‍ഷക കമ്മീഷനെ നിയോഗിച്ചതായി സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയി തോമസ് ചെയര്‍മാനും സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍ സെക്രട്ടറിയുമായ കമ്മീഷനില്‍ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളായി 11 അംഗങ്ങളാണുള്ളത്. പാലക്കാട് ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, വി ഫാം ചെയര്‍മാന്‍ ജോയി കണ്ണംചിറ, എഫ്.ആര്‍.എഫ്. ചെയര്‍മാന്‍ ബേബി സക്കറിയാസ്, കാര്‍ഷിക പുരോഗമന സമിതിയുടെ പി. ലക്ഷ്മണന്‍ മാസ്റ്റര്‍, ജൈവകര്‍ഷക സമിതി തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ മനു ജോസഫ്, കിസാന്‍ സേന ചെയര്‍മാന്‍ ഷുക്കൂര്‍ കണാജെ, രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ഭാരവാഹികളായ അഡ്വ. ജോണ്‍ ജോസഫ് , അഡ്വ. പി.പി. ജോസഫ്, ജെന്നറ്റ് മാത്യു എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. അഡ്വ. സുമീന്‍ എസ് നെടുങ്ങാടന്‍ എക്‌സ് ഒഫീഷ്യോ സെക്രട്ടറിയായിരിക്കും.

കേരളത്തിലെ 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തി കര്‍ഷകരില്‍ നിന്നും, അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും വിവരശേഖരണം നടത്തിയും രേഖകള്‍ സ്വീകരിച്ചും സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയാറാക്കി ആറുമാസത്തിനകം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ്കള്‍ക്കും, എം.പി മാര്‍, എം.എല്‍.എ മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കും നല്‍കുന്നതിനും റിപ്പോര്‍ട്ടിലെ പരിഹാരനിര്‍ദ്ദേശങ്ങള്‍ ഭാവിയില്‍ നടപ്പില്‍ വരുത്തി കര്‍ഷകരെ സഹായിക്കുക എന്നതുമാണ് കര്‍ഷക കമ്മീഷന്റെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി, ചെയര്‍മാന്‍ ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കോര്‍ഡിനേറ്റര്‍ ബിജു കെ.വി ദേശീയ കര്‍ഷക സമരത്തെക്കുറിച്ച് വിശദീകരിച്ചു. സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയി തോമസ്, സംസ്ഥാന വൈസ് ചെയര്‍മാന്മാരായ ഫാ. ജോസഫ് കാവനാടിയില്‍, ഡിജോ കാപ്പന്‍, ബേബി സക്കറിയാസ,് ഭാരവാഹികളായ ജോയി കണ്ണംചിറ, രാജു സേവ്യര്‍, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, മനു ജോസഫ്, അഡ്വ പി.പി ജോസഫ്, അഡ്വ. ജോണ്‍ ജോസഫ്, ജെന്നറ്റ് മാത്യു, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, ഷുക്കൂര്‍ കണാജെ, അഡ്വ. സുമീന്‍ എസ് നെടുങ്ങാടന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍, സ്‌കറിയ നെല്ലംകുഴി, പോള്‍സണ്‍ അങ്കമാലി, നൈനാന്‍ തോമസ്, ഔസേപ്പച്ചന്‍ ചെറുകാട് തുടങ്ങിയവര്‍ സംസാരിച്ചു.

അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: 790 788 1125

Leave Comment