ചരിത്രം കുറിച്ച് കൊളറാഡോ ഗവര്‍ണറുടെ സ്വവര്‍ഗ വിവാഹം

Picture

കൊളറാഡോ : കൊളറാഡോ ഗവര്‍ണര്‍ ജറിഡ് പോളിസ് (46) തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന മാര്‍ലോണ്‍ റീസിനെ (40) വിവാഹം ചെയ്തു ചരിത്രത്തില്‍ സ്ഥാനം പിടിച്ചു .

നിലവിലുള്ള ഗവര്‍ണര്‍ സ്വവര്‍ഗ വിവാഹം നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമാണ് . സെപ്തംബര്‍ 15 ബുധനാഴ്ച കൊളറാഡോ യൂണിവേഴ്‌സിറ്റി ബോള്‍ഡറിലായിരുന്നു ഗവര്‍ണര്‍ ജറിഡ്, മാര്‍ലോണ്‍ റീസിന്റെ വിരലില്‍ വിവാഹ മോതിരം അണിഞ്ഞത് .

Picture2

പതിനെട്ടു വര്ഷം ഒന്നിച്ചു താമസിച്ച ഇവര്‍ രണ്ടു കുട്ടികളെ വളര്‍ത്തിയിരുന്നു റിംഗ് ബെയററായി ഇവരുടെ ഒന്‍പത് വയസ്സുകാരനായ മകനും , ഫ്‌ളവര്‍ ഗേളായി ഏഴു വയസ്സുള്ള മകളും ഇവര്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തു . ചെറിയ ചടങ്ങുകളോടെയാണ് ഇരുവരും ജൂയിഷ് പാരമ്പര്യമനുസരിച്ച് വിവാഹിതരായത് .

2011 ല്‍ യു.എസ് കോണ്‍ഗ്രസ്സില്‍ ലോ മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ‘ ഗെ ‘ ആയിരുന്നു പോളിസ് . വീണ്ടും ചരിത്രം കുറിച്ച് 2019 ല്‍ അമേരിക്കയിലെ ആദ്യ ‘ ഗെ ‘ സംസ്ഥാന ഗവര്‍ണറായി (കൊളറാഡോ) പോളിസ് തിരഞ്ഞെടുക്കപ്പെട്ടു .

2014 ല്‍ സ്വവര്‍ഗ വിവാഹം കൊളറാഡോ സംസ്ഥാനത്ത് നിരോധിച്ചിരുന്നു . അതെ വര്‍ഷം ജൂലായില്‍ ഡിസ്ട്രിക്ട് കോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി . 2015 ല്‍ യു.എസ് സുപ്രീം കോടതി രാജ്യത്താകമാനം സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഉത്തരവിട്ടു .

Picture3

2019 ഡിസംബറില്‍ വിവാഹ നിശ്ചയം നടത്തിയതിന് ശേഷം റീസിന് കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു . രോഗം പൂര്‍ണമായും മാറിയതിന് ശേഷമാണ് വിവാഹത്തിനെത്തിയത് .

സ്വവര്‍ഗ വിവാഹം എന്തിനാണെന്ന് ചോദിച്ച കുട്ടികളോട് വ്യക്തമായ വിശദീകരണം നല്‍കാതെ എല്ലാം ഭംഗിയായി നടക്കുമെന്ന് പറഞ്ഞാണ് പോളിസ് മുട്ടിന്മേല്‍ നിന്ന് വിവാഹിതനായത്.

 

Leave Comment