ജില്ലയില്‍ ഇനി മൂന്ന് സീഫുഡ് റസ്റ്ററന്റുകള്‍

   

കൊല്ലം: ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ ‘സാഫ്’ ജില്ലയില്‍ മൂന്ന് പുതിയ സീഫുഡ് റസ്റ്ററന്റുകള്‍ തുടങ്ങുന്നു. നീണ്ടകര ഹാര്‍ബറിലും ശക്തികുളങ്ങരയിലുമായാണ് സംരംഭങ്ങള്‍. ഇന്ന് (സെപ്തംബര്‍ 18) രാവിലെ 11 ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.
ഹാര്‍ബറില്‍ കരിക്കാടി റസ്റ്ററന്റിന്റെ നാടമുറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. രഞ്ജിത്ത് നിര്‍വഹിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

Leave Comment