സിറാജിന്റെ നിര്യാണത്തില്‍ കൊടിക്കുന്നില്‍ സുരേഷ് അനുശോചിച്ചു

POONTHURA SIRAJ

പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നിര്യാണത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി അനുശോചിച്ചു.

ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി പേരാടിയ നേതാവായിരുന്നു അദ്ദേഹം. ഒരു വ്യാഴവട്ടം യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം പിഡിപിയില്‍ ചേര്‍ന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തെരഞ്ഞെടുത്ത അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.വ്യത്യസ്ത ആശയങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും വലിയ സുഹൃത്ത് ബന്ധങ്ങള്‍ക്ക് ഉടമയായിരുന്നു അദ്ദേഹമെന്നും കൊടിക്കുന്നില്‍ സുരേഷ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave Comment