കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക് ഒക്ടോബര്‍ 2ന്

Picture

ഡാളസ് : ഡാളസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പിക്‌നിക് സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 2ന് കേരള അസോസിയേഷന്‍ പരിസരത്തുവച്ചായിരിക്കും പിക്‌നിക് . പിക്‌നിക്കിനോടനുബന്ധിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും മനസ്സിനും ശരീരത്തിനും കുളിര്‍മ നല്‍കുന്ന വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ , കാന്താരി, കപ്പ , ഹോട്ടഡോഗ് തുടങ്ങി നിരവധി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.

ആയിരത്തിലധികം മെമ്പര്‍മാരുള്ള അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും പിക്‌നിക്കില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍, സെക്രട്ടറി പ്രദീപ് നാഗനൂലില്‍ എന്നിവര്‍ അറിയിച്ചു.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം പിക്‌നിക് നടത്താനായില്ല. ഈ വര്‍ഷം പരമാവധി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നതെന്നു സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡാനിയേല്‍ കുന്നേല്‍ 469 274 3456, പ്രദീപ് നാഗനൂലില്‍ 469 449 1905.

Leave Comment