കെ.എം റോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. സാമൂഹിക പ്രശ്‌നങ്ങളിൽ

കേരളത്തിന്റെ മനസാക്ഷി ഉണർത്തിയ ധീരനായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു. പത്ര പ്രവർത്തനരംഗത്തെ പുതിയ തലമുറയ്ക്ക്

പ്രചോദനവും സമൂഹത്തിന് മാർഗദർശിയുമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു..

Leave Comment