കാണാതായ ഗബ്രിയേലി പെറ്റിറ്റൊയുടെ മൃതദേഹം കണ്ടെത്തിയതായി എഫ്.ബി.ഐ

Picture

ന്യുയോര്‍ക്ക് : സെപ്തംബര്‍ 11 മുതല്‍ കാണാതായ ഗബ്രിയേലിയുടേതെന്ന് (22) സംശയിക്കുന്ന മൃതദേഹം സെപ്തംബര്‍ 19 ഞായറാഴ്ച ബ്രിഡ്ജര്‍ ടെറ്റണ്‍ നാഷണല്‍ ഫോറസ്റ്റില്‍ നിന്നും കണ്ടെത്തിയതായി എഫ്.ബി.ഐ അറിയിച്ചു . മരണകാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല .

കഴിഞ്ഞ ഒരാഴ്ചയായി ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഗബ്രിയേലിയുടെ തിരോധാനത്തില്‍ ഇവരുടെ കാമുകന്‍ ബ്രയാനെ (23) പോലീസ് അന്വേഷിച്ച് വരുന്നു .

Picture2

ഗബ്രിയേലിയും ഫിയാന്‍സെ ബ്രയാനും ആഗസ്റ്റ് ആദ്യ വാരം അമേരിക്ക മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്നതിന് 2012 ഫോര്‍ഡ് വാനില്‍ യാത്ര പുറപ്പെട്ടതായിരുന്നു .

സെപ്തംബര്‍ 1 ന് ഗാര്‍ബിയേലിനെ കൂടാതെ ബ്രയാന്‍ ഫ്‌ലോറിഡയിലെ വീട്ടില്‍ എത്തിച്ചേര്‍ന്നു . സെപ്തംബര്‍ 11 ന് ഗബ്രിയേലിയുടെ കുടുംബാംഗങ്ങള്‍ ഇവരെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെട്ടു . അന്ന് മുതല്‍ പോലീസും എഫ്.ബി.ഐയും തുടങ്ങിയ അന്വേഷണത്തിലാണ് വയോമിംഗില്‍ ഇവരുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത് , വിവരം കുടുംബാംഗങ്ങളെ അറിയിച്ചതായും പോലീസ് പറഞ്ഞു .

Picture3

ഈ കേസില്‍ പ്രതിയാണെന്ന് പോലീസ് സംശയിക്കുന്ന ബ്രയാനെ സെപ്തംബര്‍ 17 മുതല്‍ കാണാനില്ലെന്ന് പോലീസ് പറയുന്നു , ബ്രയാനെ ഇത് വരെ കണ്ടെത്താന്‍ ആയിട്ടില്ല .

യാത്രക്കിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും ആഗസ്റ്റ് 12 യൂട്ടായില്‍ വച്ച് വാഹന പരിശോധനക്കിടയില്‍ ഇരുവരെയും പോലീസ് ചോദ്യം ചെയ്തതായും , ഗബ്രിയേലി വളരെ നിരാശയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു . അവസാനമായി ഗബ്രിയേലിയുടെ സന്ദേശം (ഫോണ്‍) ലഭിച്ച പ്രദേശത്ത് നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത് .

ന്യുയോര്‍ക്ക് സഫലോക്ക് കൗണ്ടി ഹൈസ്കൂളില്‍ വച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത് , തുടര്‍ന്ന് ഒന്നിച്ചു താമസിച്ച് വരികയായിരുന്നു

Leave Comment