സമ്പൂർണ ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ പൂർത്തീകരണ ത്തിനായി എറണാകുളം

സമ്പൂർണ ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ പൂർത്തീകരണത്തിലേക്ക് എറണാകുളം ജില്ല എത്തിയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് .

ജില്ലയിൽ ഇതുവരെ 39,34,735 ഡോസ് വാക്സിനാണ് നൽകിയത്. ഇതിൽ 27,66,227 ആദ്യ ഡോസ് വാക്സിനും, 11,68,508 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതേവരെ ഒറ്റ ഡോസ് വാക്‌സിൻ പോലും ലഭിച്ചിട്ടില്ലാത്തവർ 3.28 ലക്ഷം പേരാണ്, അതിൽ, 1 .22 ലക്ഷം ആളുകൾക്ക് ഇപ്പോൾ നല്കാനാകില്ല കാരണം,അവർ കോവിഡ് പോസിറ്റിവായി 3 മാസം പൂർത്തിയാകാത്തവരാണ്. ബാക്കിയുള്ള എല്ലാവർക്കും ആദ്യ ഡോസ് ലഭ്യമാക്കാനുള്ള പരിശ്രമം ആണ് ഇപ്പോൾ നടത്തുന്നത് എന്ന് കളക്ടർ പറഞ്ഞു.
ജില്ലയിൽ ഇപ്പോൾ ലഭ്യമായ 1.16 ലക്ഷം ഡോസ് കോവിഷിൽഡ് കൂടാതെ, 1.76 ലക്ഷം ഡോസ് കോവിഷിൽഡും, 9000 ഡോസ് കോവാക്സിനും തിങ്കളാഴ്ച ലഭ്യമാകും.

സമ്പൂർണ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സർക്കാർ ആശുപത്രികളും ഔട്ട് റീച് കേന്ദ്രങ്ങളും ഒരുങ്ങി കഴിഞ്ഞു. വാക്‌സിൻ ലഭിക്കുവാൻ ഓൺലൈൻ ബുക്കിംഗ് കൂടാതെ, സ്‌പോട് മൊബിലൈസേഷൻ സൗകര്യവുമുണ്ട് . സ്‌പോട് മൊബിലൈസേഷൻ വഴി വാക്‌സിൻ ആദ്യ ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ ആശ വർക്കർ, ജെ പി എച്ഛ് എൻ , വാർഡ് മെമ്പർ , തൊട്ടടുത്തുള്ള സർക്കാർ ആശുപത്രി എന്നിവയുമായി ബന്ധപെടണം എന്ന് കളക്ടർ അറിയിച്ചു.

ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഈ കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്തു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകാനും , എറണാകുളം ജില്ലയെ സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കുന്ന ജില്ലയായി പ്രഖ്യാപിക്കുന്ന ഈ ഉദ്യമത്തിൽ പങ്കാളിയാകാനും ജാഫർ മാലിക്
അഭ്യർത്ഥിച്ചു

Leave Comment