ഇരുപത്തിയൊന്നാമത് മാർത്തോമാ യുവജനസഖ്യം ഭദ്രാസന കോൺഫറൻസ് ഒരുക്കങ്ങൾ പുരോഗമിയ്ക്കുന്നു.

Spread the love

Picture

ഹ്യുസ്റ്റൺ : മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമത് ഭദ്രാസന കോൺഫെറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് കോൺഫറൻസ് ഭാരവാഹികൾ അറിയിച്ചു.

ഹൂസ്റ്റൺ ഇമ്മാനുവേൽ ഇടവക യുവജനസഖ്യം ആതിഥേയത്വം വഹിക്കുന്ന കോൺഫറൻസ് 2021 നവംബർ 12, 13, 14 തീയതികളിൽ (വെള്ളി,ശനി, ഞായർ) ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിലും ഇമ്മാനുവേൽ സെന്ററിലുമായിട്ടാണ് നടത്തുന്നത്.

കോവിഡ് പ്രതിസന്ധികൾക്കിടയിലും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഒരു കോൺഫറൻസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി വലിയ ആൾക്കൂട്ടങ്ങളും ആരവങ്ങളും ഒഴിവാക്കി രജിസ്‌ട്രേഷൻ 250 പേർക്കു മാത്രമായി പരിമിതപ്പെടുത്തി നടത്തപ്പെടുന്ന ഒരു കോൺഫറൻസ് ആയിരിക്കുമെന്ന് ഭദ്രാസന യുവജനസഖ്യം കൗൺസിൽ അറിയിച്ചു.

കോൺഫറൻസിന് സംബന്ധിക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഈ വർഷത്തെ കോൺഫറൻസിന് ചിന്താവിഷയം ആയി തെരഞ്ഞെടുത്തിരിക്കുന്നത് “ഫലദായക ശിഷ്യത്വം” എന്ന വിഷയമാണ്. ക്രിസ്തുയേശുവിൽ നല്ല ഫലം കായിച്ചുകൊണ്ട് അവൻറെ ശിഷ്യന്മാരായി ജീവിക്കുന്നതിനു വേണ്ടിയുള്ള ആഹ്വാനമാണ് ഈ കോൺഫറൻസിൽ നിന്ന് ലക്ഷ്യമാക്കുന്നത് എന്ന് ഇമ്മാനുവേൽ ഇടവക യുവജനസഖ്യത്തിന്റെ പ്രസിഡൻറും ഇടവക വികാരിയുമായ റവ: ഈപ്പൻ വർഗീസ് പറഞ്ഞു.

ആരവങ്ങളും ആർഭാടങ്ങളില്ലാതെ, ജീവന്റെ നിറവുള്ള ദൈവ വചന പ്രഘോഷണം ലഭ്യമാക്കുക എന്നതാണ് കോൺഫൻസിൽ കൂടി ആഗ്രഹിക്കുന്നത് എന്ന് കോൺഫെറൻസ് കൺവീനർ അജു ജോൺ വാരിക്കാട് കോ കൺവീനർ അനി ജോജി എന്നിവർ പറഞ്ഞു.

കോൺഫ്രൻസിന്റെ ലോഗോ പ്രകാശനം ജൂലൈ മാസം ആദ്യവാരം നടത്തുകയും തുടർന്ന് ഓഗസ്റ്റ് ആദ്യവാരം വെബ്സൈറ്റ് ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ: ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ പ്രകാശനം ചെയ്ത് രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു.

മുതിർന്നവർക്ക് 135 ഡോളർ മാത്രമാണ് കോൺഗ്രസിൻറെ രജിസ്ട്രേഷൻ ഫീസ്. ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ, റവ. ഈപ്പൻ വർഗീസ് ( ഇടവക വികാരി) റവ: തോമസ് കെ മാത്യൂ (യൂത്ത് ചാപ്ലയിൻ,ഫിലാഡൽഫിയ) റവ. പ്രിൻസ് വർഗീസ് മടത്തിലേത്ത് ( പ്രിൻസ്ടൺ തിയോളോജിക്കൽ സെമിനാരി പിഎച്ച്ഡി വിദ്യാർത്ഥി) എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകും.

കോൺഫറൻസിന് സംബന്ധിക്കേണ്ടതിന് https://ysconference2021.org/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.

റിപ്പോർട്ട് : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *