പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ, 75) അന്തരിച്ചു – രാജന്‍ ആര്യപ്പള്ളില്‍

Picture

സൗത്ത് ഫ്‌ളോറിഡ: ഇന്ത്യ പെന്തക്കോത് ദൈവസഭ സൗത്ത് ഫ്‌ളോറിഡ സഭയുടെ സീനിനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ, 75) സെപ്റ്റംബര്‍ 20 തിങ്കളാഴ്ച അന്തരിച്ചു. ന്യുമോണിയാ ബാധിതനായി ചികില്‍ത്സയില്‍ ആയിരുന്നു. ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ്, 14ാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാസ്റ്റര്‍ ജോണ്‍ തോമസ് ഐ.പി.സി കുമ്പനാട് ഹെബ്രോന്‍ സഭാംഗമായിരുന്നു.

ഭാര്യ: അമ്മിണി. മക്കള്‍: ലീസ, സ്റ്റാന്‍ലി. കൊച്ചുമക്കള്‍: എമാ, ജിയനാ, സൊഫിയ. സഹോദരങ്ങള്‍: ബാബു, സണ്ണി, മോനി, ജെസ്സി, പരേതനായ റോയി, റെജി (എല്ലാവരും യു.എസ്.എ).

സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനവും, 25ാം തിയതി ശനിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ സംസ്കാര ശുശ്രൂഷകളും Cooper Ctiy Church of God, 9191 Stirling Rd, Cooper Ctiy, FL 33328 വെച്ച് നടത്തിയശേഷം Forest Lawn Memorial Gardens, 2401 Davie Rd, Fort Lauderdale, FL 33317 വെച്ച് സംസ്കാരവും നടക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു കൊടുന്തറ: 954.234.5232, സണ്ണി കൊടുന്തറ: 405.210.1522

Leave a Reply

Your email address will not be published. Required fields are marked *