മെസ്കീറ്റ് (ടെക്‌സസ്) മാര്‍ ഗ്രിഗോറിയോസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വിബിഎസും പിക്‌നിക്കും നടത്തി – വത്സലന്‍ വര്‍ഗീസ് (സെക്രട്ടറി)

Picture

മെസ്കീറ്റ് (ടെക്‌സസ്): മെസ്കീറ്റ് (ടെക്‌സസ്) മാര്‍ ഗ്രിഗോറിയോസ് യാക്കോബീയ സുറിനായനി പള്ളിയുടെ ആഭിമുഖ്യത്തില്‍ വിബിഎസും പിക്‌നിക്കും സെപ്റ്റംബര്‍ 18-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ പള്ളിയങ്കണത്തില്‍ നടത്തി.

Picture2

വികാരി റവ.ഫാ. ഏലിയാസ് അരമത്തിന്റെ പ്രാര്‍ത്ഥനയോടെ 10 മണിക്ക് ആരംഭിച്ച വിബിഎസ് 12 മണിക്ക് അവസാനിച്ചു. ‘Shipwrecked, Rescused by Texas’ എന്നതായിരുന്നു ഈവര്‍ഷത്തെ വി.ബി.എസ് തീം.

12 മണിക്ക് ആരംഭിച്ച പിക്‌നിക്കില്‍ അംഗങ്ങള്‍ കൊണ്ടുവന്നതും, തത്സമയം പാകംചെയ്തതുമായ സ്വാദിഷ്ടമായ വിവിധതരം ആഹാര സാധനങ്ങളും പാനീയങ്ങളുമുണ്ടായിരുന്നു. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ബോണ്‍സ് ഹൗസും ഒരുക്കിയിരുന്നു. വളരെ നാളുകള്‍ക്കുശേഷം കണ്ടുമുട്ടിയ അംഗങ്ങള്‍ പാട്ടുപാടിയും, നാട്ടുവര്‍ത്തമാനം പറഞ്ഞും, അനുഭവങ്ങള്‍ പങ്കിട്ടും സമയം ചെലവഴിച്ചു.

വിബിഎസിലും പിക്‌നിക്കിലും ധാരാളം അംഗങ്ങള്‍ പങ്കെടുത്തു. ഇതില്‍ സഹകരിച്ച എല്ലാവര്‍ക്കും, ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവരേയും ഏലിയാസ് അച്ചന്‍ പ്രത്യേകം അഭിനന്ദിക്കുകയും, അനുമോദിക്കുകയും ചെയ്തു. കൂടിവന്നവരുടെ അന്താക്ഷരി പാട്ടുമത്സരം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി.

Leave a Reply

Your email address will not be published. Required fields are marked *