ആശിഷ് വസിറാണിയെ ഡിഫന്‍സ് ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചു.

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ആശിഷ് വസിറാണിയെ ഡിഫന്‍സ് ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റു ചെയ്തു.

സെപ്റ്റംബര്‍ 21നാണ് വൈറ്റ് ഹൗസ് നോമിനേഷന്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്. നാഷ്ണല്‍ മിലിട്ടറി ഫാമിലി അസ്സോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആംസ് സര്‍വീസ് വൈ.എം.സി.എ. ഡവലപ്‌മെന്റ് ആന്റ് പ്രോഗ്രാമിലാണ് എന്‍.എം.എഫ്.എ.യില്‍ ചേരുന്നതിനു മുമ്പ് ആശീഷ് ്പ്രവര്‍ത്തിച്ചിരുന്നത്.

1986- 1993 കാലഘട്ടത്തില്‍ യു.എസ്. നാവിയില്‍ സബ്മറൈന്‍ ഓഫീസറായിരുന്നു. വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും, മെക്കോര്‍മിക്ക് സ്ക്കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ നിന്നും ബിരുദാനന്തര ബിരുദവും നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ.യും കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും മൂന്നു വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം മേരിലാന്റില്‍ എത്തിയതായിരുന്നു. ഇപ്പോള്‍ മേരിലാന്റ് സില്‍വര്‍ സ്പ്രിഗില്‍ ഭാര്യ ദബോറയോടുകൂടി താമസിക്കുന്നു. ഒരു മകനും, മകളും ഉണ്ട്.

Leave Comment