അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ സുധാകരന്‍ അനുശോചിച്ചു

8 K Sudhakarann ideas in 2021 | full size photo, full size, mens tshirts

മുസ്ലീംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.

ജേഷ്ഠസഹോദര തുല്യനായിരുന്ന അദ്ദേഹം തനിക്ക് വഴികാട്ടിയും മാര്‍ഗദര്‍ശിയും ആയിരുന്നു. അബ്ദുള്‍ ഖാദര്‍ മൗലവി സാഹിബിന്റെ സ്‌നേഹവും വാത്സല്യവും പ്രോത്സാഹനവും ആവോളം തനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവായിട്ടല്ല താന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അദ്ദേഹവും തന്നെ ഒരിക്കലും ആ തരത്തില്‍ കണ്ടിട്ടില്ല. രാഷ്ട്രീയത്തിന് അതീതമായ ബന്ധം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

കണ്ണൂര്‍ ജില്ലയില്‍ മുസ്ലീംലീഗിന്റെ ഏറ്റവും ഉന്നതനായ നേതാവായിരുന്ന അബ്ദുള്‍ ഖാദര്‍ മൗലവി സാഹിബ് സംഘടനപരമായ ഏത് പ്രശ്‌നങ്ങള്‍ക്കും ഞൊടിയിടയില്‍ പരിഹാരം കാണാന്‍ ശേഷിയുള്ള രാഷ്ട്രീയ,മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച നേതാവായിരുന്നു.ശുഭ്രവസ്ത്രവും തൊപ്പിയും ധരിച്ചുള്ള അബ്ദുള്‍ ഖാദര്‍ മൗലവിയായിരുന്നു കണ്ണൂര്‍ ജില്ലയില്‍ ലീഗിന്റെ ഐഡന്റിറ്റി. ഇക്കാര്യം താന്‍ പലപ്പോഴും സഹപ്രവര്‍ത്തകരോട് സൂചിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരുതരത്തിലും നികത്താന്‍ കഴിയാത്ത നഷ്ടമാണ് അബ്ദുള്‍ ഖാദര്‍ സാഹിബിന്റെ വിയോഗം. കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കും അതീതമായ സുഹൃദ്ബന്ധങ്ങള്‍ക്ക് ഉടമായിരുന്ന സാഹിബ് മതേതരത്വത്തിന്റെ ഉജ്വല പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടവും വേദനയും ഉണ്ടാക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment