എംഎം ഹസന്‍ അനുശോചിച്ചു

UDF mm hassan 'തദ്ദേശ തെരഞ്ഞെടുപ്പിൽ ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം'; എംഎം ഹസൻ

മുസ്ലീംലീഗ് സംസ്ഥാന ഉപാധ്യക്ഷനും യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറുമായ വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു.
സമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ കണ്ണൂര്‍ജില്ലയില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം കറകളഞ്ഞ മതേതരവാദി ആയിരുന്നു.മുസ്ലീംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും ദീര്‍ഘകാലം ജില്ലാ ചെയര്‍മാനായും കണ്‍വീനറായും പ്രവര്‍ത്തിച്ച അദ്ദേഹം ലീഗിന്റെയും യുഡിഎഫിന്റെയും വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണം യുഡിഎഫിനും ലീഗിനും കനത്ത നഷ്ടമാണ്.

Leave Comment