ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ – ഡോ. സാനി എബ്രഹാം ദമ്പതികളുടെ പൊതുദർശനം വെള്ളിയാഴ്ച – സംസ്കാരം ശനിയാഴ്ച

ഓസ്റ്റിൻ: ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടെക്സസിലെ ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ എബ്രഹാം – ഡോ.സാനി എബ്രഹാം ദമ്പതികളുടെ പൊതുദർശനവും സംസ്‌കാരവും സെപ്റ്റം. 24, 25 തീയതികളിൽ (വെള്ളി ,ശനി ) നടത്തപ്പെടും.

റോഡ് ഐലൻഡ് ബ്രൗൺ യൂണിവേഴ്സിറ്റി മറിയം ഹോസ്പിറ്റൽ റിട്ട. റിസർച്ച് ബയോകെമിസ്റ്റ് പെരുമ്പാവൂർ വെങ്ങോല കണ്ടനാടൻ ഡോ. ജോൺ ഏബ്രഹാം (അവറാച്ചൻ– 88) സെപ്തംബർ 20 ന് തിങ്കളാഴ്ചയാണ് നിര്യാതനായത്. കേരള സർവ്വകലാശാല കെമിസ്ട്രി വിഭാഗത്തിൽ ലക്ചറർ ആയും പരേതൻ സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ റോഡ് അയലൻഡ് സ്റ്റേറ്റ് ഹോസ്പിറ്റൽ മുൻ മെഡിക്കൽ ഡയറക്ടർ ഡോ. സാനി ഏബ്രഹാം (88) സെപ്തംബർ 18 ന്  ശനിയാഴ്ച്ചയാണ് നിര്യാതയായത്. പരേത വൈക്കം ചിറയിൽ കുടുംബാംഗമാണ്.

1961 ൽ വിവാഹിതരായ ഇവർ കുടുംബജീവിത്തിന്റെ നീണ്ട 60 വർഷങ്ങൾ പൂർത്തീകരിച്ചിരുന്നു. 56 മണിക്കൂറിന്റെ ഇടവേളകൾക്കുള്ളിലായിരുന്നു ഇരുവരുടെയും വിയോഗം

മക്കൾ: ജയ്‌ ഏബ്രഹാം (ഷിക്കാഗോ), ഡോ ആൻ ഏബ്രഹാം(ഓസ്റ്റിൻ), ലിസ്ബി ഏബ്രഹാം( കാരി, നോർത്ത് കരോലിന)

മരുമക്കൾ: ആൻ മാത്യു (ഷിക്കാഗോ), കാരൻ ഏബ്രഹാം (കാരി, നോർത്ത് കരോലിന)

കൊച്ചുമക്കൾ : സമ്മർ, ഡെവിൻ, സൈലസ്, ലീല, കീറ

ഇരുവരുടെയും പൊതുദര്ശനവും സംസ്കാരവും :

പൊതുദർശനം : സെപ്തംബർ  24 ന് വെള്ളിയാഴ്ച  വൈകുന്നേരം 5.30 മുതൽ 9 വരെ.
കുക്ക് – വാൾഡൻ ക്യാപിറ്റൽ പാർക്ക് ഫ്യൂണറൽ ഹോം (Cook- Walden Capital Parks Funeral Home – 14501 North Ih-35, Pflugerville, TX 78660)

സംസ്‌കാര ശുശ്രൂഷകൾ സെപ്റ്റംബർ 25 ന് ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ.
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ (14619, BoisD – Arc Road, Manor, TX 78653)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം താഴെപറയുന്ന ലിങ്കുകളിൽ ഉണ്ടായിരിക്കുന്നതാണ്.

https://www.dignitymemorial.com/obituaries/pflugerville-tx/sany-abraham-10365273

.https://player.vimeo.com/video/611360085?h=ee5f4c431e

റിപ്പോർട്ട് : ജീമോൻ റാന്നി

Leave Comment