കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി, ബിജെപി എല്‍ഡിഎഫിന് പിന്തുണ നല്‍കി

Picture

കോട്ടയം: നഗരസഭയില്‍ യുഡിഎഫിന് ഭരണ നഷ്ടം. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായി. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്തായി. 52 അംഗ കൗണ്‍സിലില്‍ 22 അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉള്ളത്. എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണച്ചതോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായത്.

യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്നു വിട്ടുനിന്നു. ഈരാറ്റുപേട്ടയ്ക്ക് ശേഷം ജില്ലയില്‍ രണ്ടാമത്തെ നഗരസഭയാണ് ദിവസങ്ങള്‍ക്കുള്ളില്‍ യുഡിഎഫിന് ഭരണം നഷ്ടമായത്.

യുഡിഎഫ് വിട്ടുനിന്നപ്പോള്‍ എല്‍ഡിഎഫ് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെ 30 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. 27 അംഗങ്ങളുടെ പിന്തുണയായിരുന്നു അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്.

എല്‍ഡിഎഫ് ബിജെപി കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തതോടെ അവിശ്വാസ പ്രമേയത്തിന് 29 വോട്ടുകള്‍ അനുകൂലമായി. ഒരു വോട്ട് അസാധുവായി. 18ാം വാര്‍ഡ് കൗണ്‍സിലര്‍ എല്‍ഡിഎഫ് സ്വതന്ത്രാംഗം പി.ഡി.സുരേഷിന്റെ വോട്ടാണ് അസാധുവായത്. നഗരകാര്യ വകുപ്പ് കൊല്ലം റീജനല്‍ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വര്‍ണാധികാരിയായി.

Leave Comment