ടെന്നസി ക്രോഗര്‍ സ്‌റ്റോറില്‍ വെടിവയ്പ്പ്; രണ്ട് മരണം, പതിമൂന്ന് പേര്‍ക്ക് വെടിയേറ്റു

             

മെംഫിസ്: ടെന്നസി ഈസ്റ്റിലുള്ള കോല്ലിയര്‍വില്ലി ക്രോഗര്‍ സ്‌റ്റോറില്‍ ഉണ്ടായ വെടിവയ്പ്പില്‍ 12 പേര്‍ക്കു പരുക്കേല്‍ക്കുകയും അക്രമി ഉള്‍പ്പെടെ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണു വെടിവയ്പ്പുണ്ടായ വിവരം പൊലിസിനു ലഭിക്കുന്നത്.

ഉടനെ പൊലിസ് എത്തിയെങ്കിലും, പതിമൂന്ന് പേര്‍ക്കു വെടിയേല്‍ക്കുകയും, ഒരാള്‍ കൊല്ലപ്പെടുകയും അക്രമി സ്വയം വെടിവച്ചു മരിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണു പൊലിസ് അറിയിച്ചത്.

അക്രമി ക്രോഗറിലെ ജീവനക്കാരനായിരുന്നു, ഇയാളെ വ്യാഴാഴ്ച ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. സ്‌റ്റോറിന്റെ പുറകിലുള്ള വാതിലിലൂടെ അകത്തു പ്രവേശിച്ച ഇയാള്‍ വാതില്‍ അടച്ചശേഷമാണ് സ്‌റ്റോറില്‍ ഉണ്ടായിരുന്നവര്‍ക്കു നേരെ വെടിവച്ചത്. മിലിട്ടറി റൈഫിളാണ് അക്രമി ഉപയോഗിച്ചത്.

Leave Comment