സ്വദേശഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തല്‍ വാര്‍ഷികം 26ന്

സ്വദേശഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 111-ാം വാര്‍ഷിക ദിനാചരണം സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കും.

എഴുതിക്കൊണ്ടിരിക്കെ മരിക്കാന്‍ ആഗ്രഹിച്ച പത്രാധിപര്‍ | swadeshabhimani ramakrishna pillai birth anniversary

സെപ്തംബര്‍ 26 ഞായര്‍ രാവിലെ 9ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് എതിര്‍വശത്തുള്ള സ്വദേശാഭിമാനി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങ് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് സ്മാരക സമിതി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

സ്മാരകത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണ ചടങ്ങുകളിലും സ്വാതന്ത്ര്യ സമരസേനാനികളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും.സ്വദേശഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശമായ നെയ്യാറ്റിന്‍കരയിലും അനുസ്മരണ പരിപാടികള്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കും.

Leave Comment