ഫോര്‍ട്ട് വര്‍ത്തില്‍ കത്തുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

Picture

ഡാളസ് : ഫോര്‍ട്ട് വര്‍ത്ത് സിറ്റിയുടെ പടിഞ്ഞാറെ ഭാഗത്തുണ്ടായിരുന്ന ഡംപ്സ്റ്ററില്‍ കത്തിക്കൊണ്ടിരിക്കുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും ശരീര ഭാഗങ്ങള്‍ അറുത്ത് മാറ്റപ്പെട്ട നിലയില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഫോര്‍ട്ട് വര്‍ത്ത് പോലീസ് സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു .

ബോണി െ്രെഡവിലുള്ള ഡംപ്സ്റ്ററില്‍ തീ ആളിപ്പടരുന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിച്ചേര്‍ന്നത് തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് .

Picture2

ഇതില്‍ 42 വയസ്സുള്ള ഡേവിഡ് ല്യൂറാഡിന്റെ മൃതദേഹം പോലീസ് തിരിച്ചറിഞ്ഞു . ക്രിമിനല്‍ ചരിത്രമുള്ള വ്യക്തിയാണ് ഡേവിഡ് എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു .

ഒരു കുട്ടിയുടേതും വനിതയുടേതുമാണ് മറ്റു രണ്ടു മൃതദേഹങ്ങള്‍ ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല , ഇവരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങളില്‍ ചിലത് ഇത് വരെ കണ്ടെത്താനായിട്ടില്ല . സ്‌റ്റോറേജ് ബിസിനസ്സിന്റെ മുന്‍പിലായിരുന്നു ഈ ഡംപ്സ്റ്റര്‍ ഉണ്ടായിരുന്നത് .

ഈ സംഭവത്തെക്കുറിച്ച് അറിയാവുന്നവര്‍ ഡിറ്റക്ടീവ് എം.ബാറണ്‍ (817 392 4339) ഡിറ്റക്ടീവ് ഒ.ബ്രയാന്‍ (817 392 4330) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഫോര്‍ട്ട് വര്‍ത്ത് പോലീസ് അഭ്യര്‍ത്ഥിച്ചു . പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് , ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *