ജോര്‍ജ് മത്തായി സിപി എ – സംസ്കാര ശുശ്രൂഷ ഒക്ടോബര്‍ 2-ന് ഡാളസില്‍

 

ഒഹായോ: സെപ്റ്റംബര്‍ 23 ന് നിര്യാതനായ ജോര്‍ജ് മത്തായി സി.പി.എ യുടെ അനുസ്മരണ സമ്മേളനവും സംസ്കാര ശുശ്രൂഷകളും ഡാളസില്‍ വെച് നടക്കുമെന്ന് മരുമകന്‍ ജോണ്‍സണ്‍ ഏബ്രഹാം മേലേടത്തില്‍ അറിയിച്ചു.
അനുസ്മരണ സമ്മേളനവും പൊതുദര്‍ശനവും ഒക്ടോബര്‍ 1 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ 9:00 വരെയും, സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 2 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെയും 3169 E. Spring Creek Parkway, Plano, TX 75074   വെച്ച് നടത്തിയ ശേഷം ട്രെറന്‍റീന്‍ ജാക്സണ്‍ മോറോ മെമ്മോറിയല്‍ പാര്‍ക്ക് 2525 Central Expwy North, Allen, TX വെച്ച് സംസ്കാരവും നടക്കുന്നതാണ് .
ഉപദേശിയുടെ മകന്‍ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന അദ്ദേഹം ചില ദിവസങ്ങളായി ന്യുമോണിയ ബാധിച്ച് ഒഹായോ ക്ലീവ്ലന്‍ഡ് മെഡിക്കല്‍ സെന്‍ററില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഐ.പി.സി ഹെബ്രോന്‍, ഡാളസ് സഭാംഗമായി രുന്ന ജോര്‍ജ് മത്തായി പരേതനായ കല്ലട മത്തയിച്ചന്‍ എന്ന ശുശൃഷകന്‍റെ രണ്ടാമത്തെ മകനായി കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ ആയിരുന്നു ജനനം.
1974-1976 വരെ ഇന്‍ഡ്യാ എബ്രോഡ് എന്ന അമേരിക്കയിലെ ആദ്യ ഇന്‍ഡ്യന്‍ പത്രത്തിന്‍റെ മാനേജിംഗ് എഡിറ്ററായിരുന്ന ജോര്‍ജ് മത്തായി വേള്‍ഡ് മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് കണ്‍വീനര്‍ , നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് നാഷണല്‍ ട്രഷറാര്‍ , ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സ് പ്രാരംഭകാല പ്രവര്‍ത്തകന്‍, ഐ.പി.സി ഗ്ലോബല്‍ മീഡിയാ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ പ്രസിഡണ്ട്, നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റ്ഴ്സ് ഫോറം ട്രഷറാര്‍, ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്‍ ഭാരവാഹി, ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗം, ഐ.പി.സി തിയോളജിക്കല്‍ സെമിനാരി കോട്ടയം സ്ഥാപകാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഐറീന്‍ മക്കള്‍: ഡോ.ഡയാന ഏബ്രഹാം (പാര്‍ക്കര്‍ സിറ്റി, ടെക്സ്സാസ് കൗണ്‍സി അംഗം), പ്രിസില്ല തോമസ്. മരുമക്കള്‍: ജോണ്‍സണ്‍ ഏബ്രഹാം മേലേടത്ത്, ഷിബു തോമസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ഏബ്രഹാം മേലേടത്ത് 972.589.5164.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

Leave a Reply

Your email address will not be published. Required fields are marked *