എഫ്‌സിസി ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 9 ,10 തീയതികളില്‍

ഡാളസ്: ഡാളസിലെ മലയാളി സോക്കര്‍ ക്ലബായ ഫുടബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍റെ (എഫ്‌സിസി) ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ടെക്‌സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 9 ,10 (ശനി, ഞായര്‍) തീയതികളില്‍ നടക്കും.

Picture

പ്ലേനോ കാര്‍പെന്റര്‍ പാര്‍ക്ക് റിക്രിയേഷന്‍ സെന്റര്‍ സോക്കര്‍ ഫീല്‍ഡ് (6701 Coit Road Plano, TX 75024) മത്സരങ്ങള്‍ക്ക് വേദിയാകും. ശനിയാഴ്ച ലീഗ് റൗണ്ടുകളും ഞായാറാഴ്ച ക്വര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും.

Picture2

ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രദീപ് ഫിലിപ്പ് (എഫ്‌സിസി പ്രസിഡന്റ്), വിനോദ് ചാക്കോ (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

നാഷണല്‍ കോളേജ് അസോസിയേഷന്‍ (NCCA)കളിക്കാരും ഇത്തവണ ടൂര്‍ണമെന്റില്‍ പകളിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Leave a Reply

Your email address will not be published. Required fields are marked *