ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂജേഴ്‌സി ചാപ്റ്ററിനു പുതിയ നേതൃത്വം, ബിജു വലിയകല്ലുങ്കല്‍ പ്രസിഡന്റ് – ജോസഫ് ഇടിക്കുള.

ന്യൂജേഴ്‌സി : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ (കഛഇ ഡടഅ ഗലൃമഹമ) ന്യൂ ജേഴ്‌സി ചാപ്റ്ററിന് പുതിയ നേതൃത്വം, ബിജു വലിയകല്ലുങ്കല്‍ പ്രസിഡന്റ്, നിലവില്‍ പ്രസിഡന്റ് ആയിരുന്ന രാജീവ് മോഹന്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിജു വലിയകല്ലുങ്കല്‍ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്

ജനറല്‍ സെക്രട്ടറിമാര്‍ ജോസഫ് ഇടിക്കുള, എല്‍ദോ പോള്‍, വൈസ് പ്രസിഡന്റ് ജോഫി മാത്യു, ജിനേഷ് തമ്പി, സെക്രട്ടറിമാരായി ഷിജോ പൗലോസ്, മേരി ജോബ് , ഐ ടി വിഭാഗം ബിജു കൊമ്പശേരില്‍, സോണി ജോയ് , പി ആര്‍ ഓ മോബിന്‍ സണ്ണി കൂടാതെ ജെയിംസ് ജോര്‍ജ് , സാജു പോള്‍, വര്‍ഗീസ് തോമസ്, സജിമോന്‍ ആന്റണി, ജോര്‍ജ് മുണ്ടഞ്ചിറ, റോയ് മാത്യു, ടോം കടിമ്പള്ളി, ബിജു കുര്യന്‍, അജയ് ജേക്കബ് തുടങ്ങിയവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാരായും തുടരും

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ന്യൂ ജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുവാന്‍ ഈ അവസരം വിനിയോഗിക്കുമെന്നും നിയുക്ത പ്രസിഡന്റ് ബിജു വലിയകല്ലുങ്കല്‍ പറഞ്ഞു

ജാതി മത വര്‍ഗീയ വിദ്വേഷ ശക്തികള്‍ക്കെതിരെ പോരാടുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരണമെന്ന് നാഷണല്‍ മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍ സാം പിട്രോഡ, നാഷണല്‍ പ്രസിഡന്റ് മൊഹിന്ദര്‍ സിങ് ഗില്‍സിയന്‍, കേരള ഘടകം പ്രസിഡന്റ് ലീല മാരേട്ട് തുടങ്ങിയവരുടെ നേതൃത്വം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നുവെന്ന് എക്‌സികുട്ടീവ് കമ്മറ്റി അഭിപ്രായപ്പെട്ടു,

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു വലിയകല്ലുങ്കല്‍, ജോസഫ് ഇടിക്കുള, ജോഫി മാത്യു, ബിജു കൊംബശ്ശേരില്‍, ജിനേഷ് തമ്പി.

Leave a Reply

Your email address will not be published. Required fields are marked *