മഞ്ചേശ്വരം എ.എല്‍.എ.ശ്രീ.എ.കെ.എം.അഷ്റഫ് ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 07-10-201

കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍, 2021-22 അധ്യയന വര്‍ഷത്തിലും സ്കൂളുകള്‍ തുറന്ന് ക്ലാസ്സുകള്‍
ആരംഭിക്കാനാകാത്ത സാഹചര്യത്തില്‍ അധ്യാപകനിയമനം സംബന്ധിച്ച വിഷയത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെഅധ്യക്ഷതയില്‍ ഒരു യോഗം 28.06.2021 ന് ചേരുകയുണ്ടായി.സര്‍ക്കാര്‍ ടി വിഷയം വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 06.07.2021 ലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളില്‍ 2019- 20 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ തന്നെ 2020 – 21, 2021 – 22 അധ്യയന വര്‍ഷങ്ങളില്‍ തുടരാനും അധ്യാപക തസ്തികകളില്‍ പി.എസ്.സി അഡ്വൈസിനെ തുടര്‍ന്ന്

നിയമന ഉത്തരവ് ലഭിച്ചവരെ 15.07.2021 മുതല്‍ സേവനത്തില്‍
പ്രവേശിപ്പിക്കേണ്ടതാണ് എന്നും, നിലവില്‍ അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് അടിയന്തിരമായി നിയമനഉത്തരവ് നല്‍കി സേവനത്തില്‍പ്രവേശിപ്പിക്കേണ്ടതാണ് എന്നും ഉത്തരവായിട്ടുണ്ട്. 2021-22 വര്‍ഷം എയ്ഡഡ് സ്കൂളുകളില്‍ റഗുലര്‍
തസ്കികകളിലുണ്ടാകുന്ന (റിട്ടയര്‍മെന്‍റ്, രാജി, പ്രൊമോഷന്‍, മരണം തുടങ്ങിയ) ട്പ്രകാരമുള്ള നിയമന നടപടികള്‍ പാലിച്ച് 15.07.2021 മുതല്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താവുന്നതാണെന്ന് ഉത്തരവായിരുന്നു.പ്രൈമറി സ്കൂളുകളില്‍പ്രധാനാധ്യാപക നിയമനത്തിന് 50 വയസ് പൂര്‍ത്തിയാക്കിയഅധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന്ടെസ്റ്റ് യോഗ്യതയില്‍ ഇളവുകള്‍ വരുത്തി വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്തു.ടി ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 16.02.2021 ലെ സര്‍ക്കുലര്‍ പ്രകാരം പ്രൈമറി ഹെഡ്മാസ്റ്റര്‍പ്രൊമോഷന്‍ നടത്തുന്നതിന് നിര്‍ദ്ദേശം
നല്‍കിയെങ്കിലും 19.02.2021 ലെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഒ.എ. നമ്പര്‍ 441/2021 ലെ വിധിപ്രകാരം പ്രൈമറി ബന്ധപ്പെട്ട പ്രസ്തുത സര്‍ക്കുലര്‍ സ്റ്റേ ചെയ്യുകയുണ്ടായി. സ്റ്റേ നീക്കുന്നതിനുള്ള നടപടികള്‍ അഡ്വക്കേറ്റ്ജനറലുമായി ആലോചിച്ച് സ്വീകരിച്ചു വരികയാണ്. ആയതിനാല്‍ പ്രൈമറി പ്രഥമ അദ്ധ്യാപകപ്രൊമോഷന്‍ നടത്താന്‍ പറ്റുന്ന സാഹചര്യം അല്ലഉള്ളത്.കൂടാതെ പ്രൈമറി പ്രഥമാദ്ധ്യാപകര്‍ ഇല്ലാത്ത സ്കൂളിലെ അക്കാദമിക്/അഡ്മിനിസ്ട്രേഷന്‍പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ സീനിയര്‍ അദ്ധ്യാപകര്‍ക്ക് പ്രൈമറി പ്രഥമാദ്ധ്യാപകരുടെ ചാര്‍ജ് നല്‍കിയിട്ടുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണലിന്‍റെ സ്റ്റേ മാറികിട്ടുന്നത് അനുസരിച്ച്പ്രധാനാധ്യാപക നിയമനങ്ങളും അതിനോടൊപ്പമുണ്ടാകുന്ന അദ്ധ്യാപകനിയമനങ്ങളും നടത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *