റിബെക്കാ ബാബു (സുമ) നിര്യാതയായി.

ഹൂസ്റ്റൺ: കോട്ടയം വാകത്താനം പാതിയപ്പള്ളിൽ പരേതനായ ആൻഡ്രൂസ്.കെ. ബാബുവിന്റെ (പരേതനായ റവ.ഫാ. കുര്യാക്കോസ് പാതിയാപ്പള്ളിയുടെ മകൻ) ഭാര്യ റിബെക്കാ ബാബു ( സുമ – 72 വയസ്സ്) നിര്യാതയായി. പരേത കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തൻപുരയിൽ കുടുംബാംഗമാണ്.

തിരുവല്ല നിക്കോൾസൺ ഗേൾസ്‌ ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.

മക്കൾ: ബോബിനി, ബിബിൻ.
മരുമക്കൾ: രാജേഷ് (കണ്ണൂർ തോട്ടത്തിൽ) , അഞ്ജു (വാകത്താനം വള്ളിക്കാട്ട്) :

കൊച്ചുമക്കൾ: ബെസലേൽ, ബെസൽ

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകാംഗം ജോസഫ്. എം. ചെമ്മരപ്പള്ളി (സോമൻ) ഏക സഹോദരനാണ്.

പൊതുദർശനവും ശുശ്രൂഷയും ഒക്ടോബർ 8 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ വച്ച് നടത്തപ്പെടും. തുടർ ശുശ്രൂഷയും സംസ്‌കാരവും അന്നേ ദിവസം 12 മണിക്ക് വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്,

ജോസഫ് ചെമ്മരപ്പള്ളി (ഹൂസ്റ്റൺ) – 832 723 6065
ബിബിൻ (ഇന്ത്യ) – ,91 9446924443

റിപ്പോർട്ട് : ജീമോൻ റാന്നി

 

Leave a Reply

Your email address will not be published. Required fields are marked *