ഒരു ലക്ഷം ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

പുനര്‍ജനി ചാത്തന്നൂര്‍ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പരവൂര്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ നിര്‍വഹിച്ചു.
100 ടണ്‍ ശീതകാല പച്ചക്കറി ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, പൂയപ്പള്ളി, പൂതക്കുളം പഞ്ചായത്തുകളിലും പരവൂര്‍ മുനിസിപ്പാലിറ്റിയിലും ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചാത്തന്നൂര്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ നേതൃത്വത്തിലാണ് ഗുണമേന്മയുള്ള പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നത്. ശാസ്ത്രീയപരിചരണം സംബന്ധിച്ച പരിശീലന പരിപാടികളും അനുബന്ധമായുണ്ട്.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. ശ്രീജ അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എന്‍. ഷിബുകുമാര്‍ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ഗീത കല്ലുംകുന്ന്, വി. അംബിക, കൃഷി ഓഫീസര്‍ ആര്‍. ശ്രീനാഥ്, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *