കാനറ ബാങ്ക് ‘കാനറ റീട്ടെയിൽ ഉത്സവ്’ ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് “കാനറാ റീട്ടെയിൽ ഉത്സവ്” പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സേവനം ഉപഭോക്താക്കളുടെ പടിവാതിൽക്കലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ആരംഭിച്ചത്. പ്രോസസ്സിംഗ്, ഡോക്യുമെന്റേഷൻ ചാർജുകളുടെ ഇളവ്, മുൻകൂർ ഫീസ്, പിഴരഹിത പ്രീ-പേയ്മെന്റ് സൗകര്യം, എന്നിവ ക്യാമ്പയിനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

ആകർഷകമായ പലിശ നിരക്കിൽ, ഒരു വീടും കാറും എന്ന ആളുകളുടെ സ്വപ്നം ഇതോടെ ബാങ്ക് സാധ്യമാക്കുന്നു. ഇതോടൊപ്പം, ബാങ്ക് പ്രീ-പേയ്മെന്റ് പെനാൽറ്റി ചാർജ് നീക്കം ചെയ്യുകയും പ്രീ-അംഗീകൃത ക്രെഡിറ്റ് കാർഡുകളുടെ സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു. ഡിജിറ്റൽ പ്രക്രിയയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ഭാഗമായി ബാങ്ക് ക്യുആർ കോഡ് മോഡലും പുറത്തിറക്കിയിട്ടുണ്ട്. ഇതു വഴി ഉപഭോക്താക്കൾക്ക് ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, സ്വർണ്ണ വായ്പ,വ്യക്തിഗത വായ്പ എന്നീ വിഭാഗങ്ങളുടെ വായ്പകൾക്കായി ഓൺലൈനിൽ എളുപ്പത്തിൽ അപേക്ഷിക്കാനും വേഗത്തിൽ അംഗീകാരം നേടാനും കഴിയും.

TONY.L.THERATTIL (Senior Account Executive)

Leave a Reply

Your email address will not be published. Required fields are marked *