സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനം: പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്ത് യുവാക്കൾ


Link: https://www.youtube.com/watch?v=i8jQzbSfG30&feature=youtu.be

കൊച്ചി: സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം. ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വിഡിയോ ഇതിനോടകം ശ്രദ്ധേയമായി.

പറവയുടെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്ത മട്ടാഞ്ചേരി തോപ്പുംപടി ഹാർബറിന് സമീപത്തു തന്നെയാണ് റീക്രിയേഷൻ രംഗങ്ങളും ഷൂട്ട് ചെയ്തത്. അനുരൂപ്, റോഷൻ എന്നിവരുടേതാണ് കൺസെപ്റ്റ്. ഇവർക്കൊപ്പം സുഹൃത്തുക്കളായ അനൂപ് ശാന്തകുമാർ അതുൽ ചന്ദ്രൻ ഡിസ്‌മോൻ കെ ദിഷി ഇമ്മാനുവൽ ആന്റണി
ക്രിസ്റ്റി കുര്യാക്കോസ് ജിതിൻ ജോർജ് ധനേഷ് മുരളി നിഖിൽ ജോൺസൺ സജിൽ സജിത്ത്
ശ്രീജിത്ത് സന്തോഷ് ഷെഫിൻ അബ്ദുൽ സനൂപ് ദേവസ്സി അജയ് കുമാർ പ്രദീഷ് സുമിത്ത് എന്നിവരാണ് അണിനിരന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ചിഞ്ചു ബാലൻ, മനോഹ ചാക്കോ എന്നിവർ ചേർന്നാണ്. വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് അനൂപ് ശാന്തകുമാർ. ചുരുങ്ങിയ ചെലവിൽ ഒറ്റ ദിവസംകൊണ്ടാണ് വിഡിയോ ഷൂട്ട് ചെയ്തത്.

റിപ്പോർട്ട്  :   Sneha Sudarsan (Senior Account Executive)

 

Leave a Reply

Your email address will not be published. Required fields are marked *