ഷിക്കാഗോ ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍ വി. വിന്‍സെന്റ് ഡീ പോളിന്റെ തിരുനാള്‍ ആഘോഷിച്ചു

Picture

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍, 2021 ഒക്ടോബര്‍ 10 ഞായറാഴ്ച രാവിലെ 9:45 ന്, ഫൊറോനാ വികാരി വെരി. റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ വി. വിന്‍സെന്റ് ഡീ പോളിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഫാ. ഏബ്രഹാം മുത്തോലത്ത് , അള്‍ത്താര ശുശ്രുഷികള്‍, വിന്‍സിഷ്യന്‍ അംഗങ്ങള്‍ എന്നിവര്‍ പ്രദക്ഷിണത്തോടെ ദൈവാലയത്തില്‍ പ്രവേശിച്ചു.

തുടര്‍ന്ന് തിരുസ്വരൂപത്തില്‍ ധുപാര്‍പ്പണം ചെയ്ത് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുനാള്‍ സന്ദേശത്തില്‍ വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസ്സാനാമിന്റേയും, സെന്‍റ് വിന്‍സെന്‍റ് ഡി പോളിന്റേയും കാരുണ്യ പ്രവര്‍ത്തികള്‍ അനുസ്മരിച്ചു. സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രത്യേകിച്ച് ഈ ദൈവാലയശാഖയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, ബിനോയി കിഴക്കനടിയുടെ നേത്യുത്വത്തിലുള്ള എക്‌സിക്കുട്ടീവിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുയും ചെയ്തു.

കുദാശകളില്‍നിന്നുമുളവാകുന്ന ദൈവസ്‌നേഹത്തിലധിഷ്ഠിതമായ പരസ്‌നേഹ പ്രവര്‍ത്തനങ്ങളാണ് നമ്മെ സ്വര്‍ഗ്ഗരാജ്യത്തിന് അര്‍ഹരാക്കുന്നതെന്നും, ദൈവമക്കളായ നമ്മളോരോരുത്തരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്നും ബഹു. അച്ഛന്‍ ഉത്‌ബോധിപ്പിച്ചു. റവ. ഫാ. ഏബ്രഹാം മുത്തോലത്ത് തിരുനാളിന്റെ എല്ലാ മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്തു.

2020 2021 പ്രവര്‍ത്തന വര്‍ഷത്തില്‍ രഹസ്യപിരിവിലൂടെയും, സഹായാംഗങ്ങളില്‍ നിന്നും $1700 ഡോളറോളം സമാഹരിക്കുകയും, കോവിഡിന്റെ കാലത്ത് രോഗികള്‍ക്കും, വികലാംഗര്‍ക്കും അനാഥാലയങ്ങള്‍ക്കും, നിരാലംബര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 7500 ഡോളറോളം നല്‍കുകയും ചെയ്തു. സൊസൈറ്റിയിലൂടെ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിയര്‍പ്പിക്കുകയും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ സ്‌നേഹസമ്പന്നനായ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രോത്സാഹനവും നല്കിവരുന്ന ആത്മീയോപദേഷ്ടാവ് ബഹു. എബ്രാഹം മുത്തോലത്തച്ചനും, കോണ്‍ഫ്രന്‍സിന്‍റെ കര്‍മ്മപദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സഹായിച്ചുവരുന്ന വിന്‍സെന്‍ഷ്യന്‍ എക്‌സിക്കുട്ടീവിനും, പ്രവര്‍ത്തകര്‍ക്കും, സഹായാംഗങ്ങള്‍ക്കും റിപ്പോര്‍ട്ടില്‍ നന്ദി പ്രകാശിപ്പിച്ചു. നമ്മളില്‍ നിന്ന് വെര്‍പിരിഞ്ഞ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ എല്ലാ പ്രവര്‍ത്തകരേയും, പ്രത്യേകിച്ച് മുന്‍ എക്‌സിക്കൂട്ടീവ് അംഗങ്ങളേയും നന്ദിയോടെ സ്മരിച്ചു.

ശ്രീ ജോയി കുടശ്ശേരിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ച് തിരുനാള്‍ ഭക്തി സാന്ദ്രമാക്കി. ശ്രീ കുര്യന്‍ നെല്ലാമറ്റം, ഫിലിപ്പ് കണ്ണോത്തറ എന്നിവരാണ് അള്‍ത്താര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കിയത്. എക്‌സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരീച്ചിറയില്‍, റ്റിജോ കമ്മാപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *