ഫോമാ സാംസ്കാരിക വിഭാഗത്തിന്റെ ചെണ്ടമേള മത്സരം ഒക്ടോബര്‍ 16 ന് – സലിം ആയിഷ: ഫോമാ പി ആര്‍ഒ)

കേരളത്തിന്റെ തനതു കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമെന്നോണം ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന ചെണ്ടമേള മത്സരം ഒക്ടോബര്‍ പതിനാറിന് വൈകിട്ട് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 8.30 ന് നടക്കും. ഇരുപതോളം സംഘങ്ങള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Picture

അവസാന മത്സര പോരാട്ടങ്ങളില്‍ ഇരുപത് സംഘങ്ങളില്‍ നിന്ന് നാല് സംഘങ്ങളെ തെരെഞ്ഞെടുക്കും. ഒന്നാം സമ്മാനം നേടുന്ന ടീമിന് അഞ്ഞൂറ് ഡോളര്‍ കാഷ് അവാര്‍ഡ് നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 250 ഡോളറും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 150 ഡോളറും നല്‍കും.

മത്സരോദ്ഘാടന ചടങ്ങുകള്‍ മനോജ് കെ.ജയന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത മജീഷ്യന്‍ പ്രൊഫ: ഗോപിനാഥ് മുതുകാട് പങ്കെടുക്കും. കലാനിലയം ഉദയന്‍ നമ്പൂതിരി, കലാമണ്ഡലം ശിവദാസ് മാരാര്‍ എന്നിവരാണ് വിധികര്‍ത്താക്കള്‍.

ഫോമയുടെ എല്ലാ പ്രവര്‍ത്തകരും അംഗസംഘടന അംഗങ്ങളും, മത്സരോദ്ഘാടന ചടങ്ങുകളില്‍

https://us06web.zoom.us/j/82333606278 ZOOM Meeting ID : 82333606278

സൂം ലിങ്ക് വഴി പങ്കെടുക്കണമെന്ന് ഇവന്റ് കോര്‍ഡിനേറ്റര്‍ ബിജു തോമസ് തുരുത്തുമാലില്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *