ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ജാർഖണ്ഡ് സ്വദേശിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു ;കുടുംബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ജാർഖണ്ഡ് സ്വദേശിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു ;കുടുംബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി*

കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്‌സും പ്രത്യേക പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരുമാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ ഭരണകൂടമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നവരെയും നഗർദീപിന്റെ സഹോദരങ്ങളെയും നേരിൽ കണ്ടു. നഗർദീപിനെ കണ്ടെത്താൻ ആവതെല്ലാംചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ദുഷ്കരമായ കാലാവസ്ഥയിലും തിരച്ചിൽ നടത്തുന്നവരെ മന്ത്രി അഭിനന്ദിച്ചു.

നഗർദീപിന്റെ കുടുബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു. വി കെ പ്രശാന്ത് എം എൽ എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *