എല്ലാ ജില്ലകളിലും ആന്റിജന്‍ കിറ്റിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

Spread the love


എല്ലാ ജില്ലകളിലും ആന്റിജന്‍ കിറ്റിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശക്തമായ മഴയെ തുടര്‍ന്ന് ഇരവിപേരൂര്‍ ഗവ. യു.പി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച രാത്രിയോടെതന്നെ ആരംഭിച്ചിരുന്നു. മല്ലപ്പള്ളി, പന്തളം, റാന്നി, ആറന്മുള എന്നീ പ്രദേശങ്ങളില്‍ കൊല്ലത്തുനിന്ന് എത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ആരോഗ്യ വകുപ്പ് നേരത്തേതന്നെ പുറപ്പെടുവിച്ചിരുന്നതാണ്. രോഗലക്ഷണമുള്ളവരെ പ്രത്യേകമായി താമസിപ്പിക്കുകയും കോവിഡ് പോസിറ്റീവായവരെ സിഎഫ്എല്‍ടിസികളിലോ ഡിസിസികളിലേക്കോ മാറ്റും.
ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ട ക്യാമ്പുകളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഇരവിപേരൂര്‍ ജംഗ്ഷന്‍, ഇരവിപേരൂര്‍ ഗവ. യുപി സ്‌കൂള്‍, പുറമറ്റം മഠത്തുംഭാഗം, വെള്ളം കയറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *