യുകെയിലെ പുതുപ്പള്ളിയില്‍ ജെ എസ് വി ബി എസ് ഒക്ടോബര്‍ 30ന്

Picture

ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്ന പേരിൽ അറിയപ്പെടുന്ന ബിർമിങ്ങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കുട്ടികളുടെ അൽമിയ ഉന്നമനത്തിനായി ദൈവ വചനം പഠിക്കുന്നതിനും എല്ലാ വർഷവും നടത്തി വരാറുള്ള ജെ എസ് വി ബി എസ് ഈ വർഷവും ഒക്ടോബര് 30നു ബിർമിങ്ങ്ഹാം സ്റ്റെച്ച്ഫോർഡിലുള്ള ഓൾ സെയിന്റസ് ചർച്ചിൽ വെച്ചു നടത്തപ്പെടുന്നു.

ഈ വർഷത്തെ ചിന്ത വിഷയം “വിശ്വാസവും നല്ല മനഃസാക്ഷിയും” (1 തിമോത്തി1-19 )”Having Faith and Good Conscience” ആത്മീയ നിറവിൽ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി.

മിഡ്ലാൻഡിലെ ആദ്യ യാക്കോബായ പള്ളിയായ ബിർമിങ്ങ്ഹാം സെന്റ ജോർജ് യാക്കോബായ പള്ളിയുടെ അൽമിയ സംഘടനയായ സൺ‌ഡേ സ്കൂളിന്റെയും പള്ളി ഭരണ സമിതിയുടെയും നേതൃത്വത്തിൽ J S V B S നടത്തുന്നതിനുള്ള ക്രെമീകരണങ്ങൾ പൂർത്തി ആയതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ മാതാ പിതാക്കളും കുട്ടികളെ പങ്കെടുപ്പിക്കണം എന്ന് വികാരി റെവ ഫാ .രാജു ചെറുവള്ളിൽ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്കു പള്ളിയുടെ വെബ് സൈറ്റായ www.jsocbirmingham.com സന്ദർശിക്കുക.

റിപ്പോര്‍ട്ട്:: രാജു വേലംകാല

 

Leave a Reply

Your email address will not be published. Required fields are marked *