നോർത്തേൺ വിർജീനിയായിൽ വർണ്ണാഭമായ സെന്റ്‌ ജൂഡ് തിരുനാൾ ആഘോഷം

Picture

വാഷിംഗ്‌ടൺ ഡി. സി നോർത്തേൺ വിർജീനിയ സെന്റ്‌ ജൂഡ് സീറോ മലബാർ ദേവാലയത്തിൽ പത്തു ദിവസം നീണ്ടു നിന്ന വി. യൂദാ ശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് വർണാഭമായ സമാപനം
ഷിക്കാഗോ സീറോമലബാർ രൂപത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് ഒക്ടോബർ 22 നു പതാകയുയർത്തിയതോടെ ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾ ഞായറാഴ്ച ആഘോഷമായ ദിവ്യബലിയോടും വർണ്ണാഭമായ പ്രദക്ഷിണത്തോടും മറ്റുപരിപാടികളോടും കൂടി സമാപിച്ചു .ദിവ്യബലിക്കും തിരുക്കർമ്മക്കൾക്കും ഫാ. ജോസഫ് കണ്ടത്തിൽകൂടി മുഘ്യ കാർമ്മികത്വം വഹിച്ചു.

ക്രിസ്തുവിനുവേണ്ടി ധീരരക്തസാക്സഷ്യത്വം വരിച്ച യൂദാശ്ലീഹായെ പോലുള്ള അനേകായിരം വിശുദ്ധന്മാരുടെയും രക്തസാക്ഷികളുടെയും ധന്യ ജീവിതമാതൃകകളാണ് ക്രൈസ്തവ സഭയുടെ വളർച്ചയുടെ നിദാനമെന്നു ഫാ. കണ്ടത്തിൽകൂടി തന്റെ സന്ദേശത്തിൽ പറഞ്ഞു.

Picture3

ക്രിസ്തുവിന്റെ അസ്തിത്വം ചോദ്യം ചെയ്തുകൊണ്ട്, ദൈവം ഇല്ല എന്ന് തെളിയിക്കുവാൻ ശ്രമിച്ച നിരവധിയാളുകൾ യേശുവിനെക്കുറിച്ചു പഠിക്കാനും മനസ്സിലാക്കാനും ശ്രമിച്ചപ്പോൾ പിന്നീട് ശക്തരായ ക്രിസ്തുമത വിശ്വാസികളും പ്രചാരകരും ആയിത്തീർന്ന നിരവധി സംഭവങ്ങൾ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.

ജീവിതപ്രശ്നങ്ങളിൽപെട്ടു നട്ടം തിരിയുന്ന വിശ്വാസികൾക്ക് യൂദാശ്ലീഹായുടെ മാദ്ധ്യസ്ഥം വലിയൊരു അത്താണിയും ആശ്വാസവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂർ സഹകാർമികത്വം വഹിച്ചു.

വിശുദ്ധരുടെ തിരുസ്വരൂപവും വർണ്ണാഭമായ മുത്തുക്കുടകളും മറ്റുമായി ദേവാലയത്തിനു പുറത്തു വിശ്വാസികൾ പ്രദക്ഷിണം നടത്തി.

37 പ്രസുദേന്തിമാരാണ് ഇത്തവണ തിരുനാളിനു ഉണ്ടായിരുന്നത്. 9 ദിവസങ്ങളിൽ യൂദാശ്ലീഹായുടെ പ്രത്യേക നൊവേനയും വി.കുർബ്ബാനയും ഉണ്ടായിരുന്നു .

Picture

സൈന്റ്റ് ജൂഡ് ഇടവക വികാരി ഫാ.നിക്കോളാസ് തലക്കോട്ടൂർ, ഇടവക ട്രസ്റ്റീമാരായ ജയ്‌സൺ ജോസഫ് , ജിൽസൺ ജോസഫ്, ജോസഫ് ജേക്കബ്, വിവിധ കമ്മറ്റികൾക്കു നേതൃത്വം വഹിച്ച റോണി തോമസ്, മാത്യൂസ് മാത്യൂ , സെർജിൻ ജോൺ, സ്മിത ടോം, സോനാ ജിൻസൺ, ഷൈൻ സെബെസ് എന്നിവരാണ് ഇത്തവണത്തെ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചത്. ജാസ്മിൻ മണലേൽ സ്വാഗതവും റോണി തോമസ് കൃതജ്ഞതയും പറഞ്ഞു .
തിരുനാളിന്റെ തലേദിവസത്തെ നൃത്തസന്ധ്യയിൽ വാർഡടിസ്ഥാനത്തിൽ കുട്ടികളും മുതിർന്നവരും ചേർന്ന് നൃത്ത പരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *