വാക്‌സിനേഷന്‍ മാന്‍ഡേറ്റ്-2000ത്തിലധികം ന്യൂയോര്‍ക്ക് സിറ്റി ജീവനക്കാര്‍ മെഡിക്കല്‍ ലീവില്‍

Picture

ന്യൂയോര്‍ക്ക് : വാക്‌സിന്‍ സ്വീകരിക്കുന്നതിന് നല്‍കിയിരുന്ന സമയ പരിധി നവംബര്‍ 1 തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമന സേനാംഗങ്ങളില്‍ 2000 ത്തിലധികം പേര്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ 11,000 അഗ്നിശമന സേനാംഗങ്ങള്‍ മാത്രമാണുള്ളത്. ഇതില്‍ ഒരേ സമയം 2000 പേര്‍ അവധിയില്‍ പ്രവേശിക്കുക എന്നതു വളരെ അസാധാരണ സംഭവമാണ്. ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഫ്രാങ്ക് സ്വയര്‍ പറഞ്ഞു.

Picture2

മെഡിക്കല്‍ ലീവില്‍ പ്രവേശിച്ച ജീവനക്കാര്‍ വിശ്വസ്തതയോടെ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കും എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഫയര്‍ കമ്മീഷ്ണര്‍ ഡാനിയേല്‍ എനിഗ്രൊ ഞായറാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ ചൂണ്ടികാട്ടി.

Picture3

തിങ്കളാഴ്ച വാക്‌സിനേഷന്റെ സമയപരിധി അവസാനിക്കുമ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിക്കുമെന്ന മുന്നറിയിപ്പും കമ്മീഷ്ണര്‍ നല്‍കി.

ഉത്തരവാദിത്വമില്ലാതെ മെഡിക്കല്‍ ലീവില്‍ കഴിയുന്നവര്‍ ന്യൂയോര്‍ക്ക് പൗരന്മാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുവെന്നും, സഹപ്രവര്‍ത്തകരേയും ഇത് സാരമായി ബാധിക്കുമെന്നും, ആയതിനാല്‍ എല്ലാവരും ജോലിയില്‍ തിരികെ പ്രവേശിച്ചു തുടര്‍ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കണമെന്നും കമ്മീഷ്ണര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *