ഹൂസ്റ്റൺ വാഹനാപകടത്തിൽ മലയാളിയായ കോളേജ് വിദ്യാർത്ഥി ജസ്റ്റിൻ വർഗീസ് മരണമടഞ്ഞു

Image.png

ഹൂസ്റ്റൺ: ഹൂസ്റ്റൺ സ്റ്റാഫോഡ് മർഫി റോഡ് അവന്യൂവിനു സമീപം ഒക്ടോബര് 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ഉണ്ടായ വാഹനാപകടത്തിൽ മലയാളിയും ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥിയുമായ ജസ്റ്റിൻ വർഗീസ് (19) മരണമടഞ്ഞു. ജസ്റ്റിന്റെ ഓടിച്ചിരുന്ന വാഹനത്തിൽ പുറകിൽ എസ് യു വി ഇടിച്ചാണ് അപകടം സംഭവച്ചത്. നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തിൽ പെട്ടത്. മാരകമായി പരികേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണമടയുകയായിരുന്നു.

കൊടുന്തറ സുനിൽ വർഗീസ്‌ – ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിൻ വർഗീസ് . ഷുഗർലാൻഡ് ബ്രദറൺ സഭാംഗങ്ങളാണ്. സഹോദരങ്ങൾ :ജേമി, ജീന.സംസ്‌കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് .സാമുവേൽ തോമസ്(ഹൂസ്റ്റൺ ) 832- 563- 0463

Leave a Reply

Your email address will not be published. Required fields are marked *