പത്തനാപുരത്ത് ഫോമ വില്ലേജിന്റെ ശിലാസ്ഥാപനം നടത്തി

Picture

കൊല്ലം: ഫോമയുടെ നേതൃത്വത്തില്‍ പത്തനപുരം നിയോജക മണ്ഡലത്തിലെ പാണ്ടിത്തിട്ടയില്‍ പാവപ്പെട്ട 15 കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ഫോമ വില്ലേജിന്റെ ശിലാസ്ഥാപനം നടത്തി.

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപല്‍ ശിലാസ്ഥാന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ഫോമ വില്ലേജ് ചെയര്‍മാന്‍ ജോസ് പുന്നൂസ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡന്റ് കലാ ദേവി, വാര്‍ഡ് മെംബര്‍ പ്രയ്‌സണ്‍ ദനിയേല്‍, ഫോമ ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമ വില്ലേജ് കോ ഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ , ഫോമ മീഡിയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഫോമ ചാരിറ്റി പരിപാടിയായ ഫോമ ഹെല്‍പിങ് ഹാന്‍ഡിന്റെ ഭാഗമായി അന്തരിച്ച ഗായകന്‍ സോമദാസിന്റെ മകള്‍ക്ക് പഠന സഹായം മന്ത്രി കെ.എന്‍. ബാലഗോപാല്‍ വിതരണം ചെയ്തു.ചടങ്ങില്‍ ഫോമ വില്ലേജിനു വേണ്ടി വസ്തു നല്‍കിയ ജോസ് പുന്നുസിനെയും ഭാര്യ റിട്ട ലഫ്.കേണല്‍ ആലീസ് ജോസിനെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *