ഖനന നിരോധന ഉത്തരവ് പിന്‍വലിച്ചു

മലപ്പുറം ജില്ലയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉത്തരവ് നിബന്ധനകളോടെ പിന്‍വലിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഓറഞ്ച് / റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന വേളയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പൂര്‍ണ ഖനന നിരോധനം തുടരും.

ഖനന നിരോധനം സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നോ മറ്റ് അധികാര സ്ഥാപനങ്ങളില്‍ നിന്നോ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള കേസുകളില്‍ ഈ ഉത്തരവ് ബാധകമല്ല. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായി മഴപെയ്യുന്ന പ്രവണത കണക്കിലെടുത്ത് അത്തരം സ്ഥലങ്ങളിലും സമയങ്ങളിലും നിരോധനം ഏര്‍പ്പെടുത്തുന്നതിനായി ജില്ലാ ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിരോധനം ഏര്‍പ്പെടുത്തേണ്ട പ്രദേശങ്ങളുടെ വിവരം ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍മാര്‍ മുഖേനയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നേരിട്ടും ജില്ലാ ജിയോളജിസ്റ്റിന് ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *