വാക്‌സീന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ലോസ്ആഞ്ചലസ് കൗണ്ടിയില്‍ ശക്തമായ പ്രതിഷേധം

Picture

ലോസ്ആഞ്ചലസ്: നൂറില്‍ കൂടുതല്‍ ജീവനക്കാരുള്ള വന്‍കിട വ്യവസായ വ്യാപാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിക്കണമെന്ന ഗവണ്‍മെന്റിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തി. ലൊസാഞ്ചലസ് സിറ്റി ഹാളിനു മുന്നിലായിരുന്നു പ്രതിഷേധപ്രകടനം. ലൊസാഞ്ചലസ് സിറ്റി വാക്‌സിനേഷന്‍ മാന്‍ഡേറ്റ് കര്‍ശനമായി നടപ്പാക്കി തുടങ്ങിയത് തിങ്കളാഴ്ചയായിരുന്നു.

Picture2

പൂര്‍ണ്ണമായും കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കുന്നവര്‍ക്കു മാത്രമാണ് റസ്റ്റോറന്റ്, ഷോപ്പിങ് സെന്റെഴ്‌സ്, തിയറ്റര്‍, സലൂണ്‍, ജീം, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലേക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത്.

5000 ത്തിലധികം പേര്‍ ഒത്തുചേരുന്ന ഔട്ട്‌ഡോര്‍ ഇവന്റുകളില്‍ വാക്‌സീന്‍ സ്വീകരിച്ചതിന്റെ തെളിവോ, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്നും ലൊസാഞ്ചലസ് കൗണ്ടി ഉത്തരവിറക്കിയിട്ടുണ്ട്.

Picture

‘വാക്‌സിനേഷന് എതിരല്ലാ, വാക്‌സിനേഷന്‍ നിയമത്തിന് എതിരാണ്’ എന്നെഴുതിയ പ്ലാകാര്‍ഡുകളും ഉയര്‍ത്തിപിടിച്ചായിരുന്നു പ്രതിഷേധം. ലൊസാഞ്ചലസില്‍ വാക്‌സിനേഷന്‍ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *