ശ്രീ.കെ.ഡി.പ്രസേനന്‍, എം.എല്‍.എ, 08.11.2021 ല്‍ ഉന്നയിച്ചിട്ടുള്ള ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടി

ശ്രീ.കെ.ഡി.പ്രസേനന്‍, എം.എല്‍.എ, 08.11.2021 ല്‍ ഉന്നയിച്ചിട്ടുള്ള ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനുള്ള ബഹു.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ മറുപടി

1997ല്‍ ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്റററി,
സയന്‍റിഫിക് ചാരിറ്റബിള്‍ സൊസൈറ്റീസ്
രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രൂപീകൃതമായ
ഒരു സൊസൈറ്റിയാണ് കേരള സംസ്ഥാന
സാക്ഷരതാമിഷന്‍ അതോറിറ്റി.
കേരളത്തിലെ നിരക്ഷരത നിര്‍മ്മാര്‍ജ്ജനം
ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാപ്രസ്ഥാനം കേരളത്തില്‍ രൂപീകൃതമായത്.
സാക്ഷരതയ്ക്കുമപ്പുറം തുടര്‍വിദ്യാഭ്യാസം
നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ്
ഇപ്പോള്‍ സാക്ഷരതാമിഷന്‍ പ്രവര്‍ത്തിച്ചു
വരുന്നത്.
സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍
ആരംഭിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള
ധനസഹായം ലഭ്യമായിരുന്നു.
എന്നാല്‍, 2009 മാര്‍ച്ച് വരെ ഈ ധനസഹായം സാക്ഷരതാമിഷന് ക്രേന്ദ്രസര്‍ക്കാര്‍
അനുവദിക്കുകയുണ്ടായി.
2009 ഏപ്രില്‍ മുതല്‍ നടപ്പിലാക്കി വന്നിരുന്ന
കേന്ദ്രസാക്ഷരതാപദ്ധതികള്‍ ക്രേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കേരളത്തില്‍ ഈ പ്രസ്ഥാനത്തിന്‍റെ ആവശ്യകത മുന്നില്‍
കണ്ടുകൊണ്ട് 2009ല്‍ സാക്ഷരതാപ്രസ്ഥാനത്തെ നിലനിറുത്തുകയും സാക്ഷരതാ തുടര്‍
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ധനസഹായം ബജറ്റ്
വിഹിതമായി അനുവദിച്ചുവരികയുമാണ്
ചെയ്തുവരുന്നത്.
കേരളത്തിലെ സാക്ഷരത- തുടര്‍
വിദ്യാഭ്യാസങ്ങള്‍ക്ക് വര്‍ത്തമാനകാല സാമുഹ്യ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള
പുതിയ ദിശാബോധവും പുത്തന്‍ ഉണര്‍വും
ഉണ്ടായ കാലഘട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം (2016-21).
സാക്ഷരതാപ്രസ്ഥാനത്തിന്‍റെ ജനകീയ സ്വഭാവം വീണ്ടെടുക്കാന്‍ ഈ കാലഘട്ടത്തില്‍
കഴിഞ്ഞിട്ടുണ്ട്.
1991ല്‍ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തിന്‍റെ
മാതൃകയിലുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളും
പദ്ധതികളുമാണ് ഇക്കാലയളവില്‍ സാക്ഷരതാ
മിഷന്‍ നടപ്പിലാക്കിയത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദേശിയ-അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത് കേരളത്തിനും
സംസ്ഥാന സര്‍ക്കാരിനും അഭിമാനകരമായ
നേട്ടം കൂടിയാണ്.
2021 ജനുവരിയിലെ ബജറ്റ് പ്രഖ്യാപനത്തെ
തുടര്‍ന്ന് സാക്ഷരതാമിഷനിലെ പ്രേരകമാരെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്
പുനര്‍വിന്യസിക്കാനുള്ള നടപടികള്‍ നടന്നു
വരികയാണ്.
അതിനായി പ്രേരക്മാരുടെ പേര് വിവരങ്ങള്‍, ജോലി സംബന്ധിച്ച വ്യവസ്ഥകള്‍, വേതനം,
വേതനം സംബന്ധിച്ച വ്യവസ്ഥകള്‍ തുടങ്ങിയവ വിവരങ്ങള്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍
നല്‍കിയിട്ടുണ്ട്.
പ്രേരക്മാരുടെ പുനര്‍വിന്യാസം സംബന്ധിച്ച്
ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പുകളുമായി
തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍
ചീഫ് സെക്രട്ടറി 14.07.2021ല്‍ യോഗം ചേരുകയുണ്ടായി.
പ്രസ്തുതയോഗതീരുമാനത്തില്‍
പുനര്‍വിന്യാസം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നതാണെന്നും
ഇപ്രകാരം ഒരു തീരുമാനമെടുക്കുന്നതുവരെ
പ്രേരക്മാരുടെ 2021 ഏപ്രില്‍ മുതലുള്ള
ഓണറേറിയം നിലവിലുള്ള രീതിയില്‍ മിഷന്‍റെ 2021ലെ പ്ലാന്‍ ഫണ്ടില്‍നിന്നും വഹിക്കേണ്ട
താണെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി.
2021 ജനുവരിയിലെ ബജറ്റ് പ്രഖ്യാപനത്തെ
തുടര്‍ന്ന് 2021 ഏപ്രില്‍ മുതലുള്ള സാമ്പത്തിക വര്‍ഷത്തില്‍ പ്ലാന്‍ഫണ്ട് മുഖേന ലഭ്യമാകുന്ന
തുകയില്‍ പ്രേരക് ഓണറേറിയത്തിനുള്ള
തുക സാക്ഷരതാമിഷന്‍ വകയിരുത്തിയിരുന്നില്ല.
എന്നാല്‍ മേല്‍തീരുമാനത്തെ തുടര്‍ന്ന് വിവിധ പ്രോജക്ടുകള്‍ക്കായി വകയിരുത്തിയ തുകയില്‍നിന്ന് പ്രേരക്മാരുടെ 2021 ഏപ്രില്‍ മുതലുള്ള
ഓണററേറിയം സര്‍ക്കാരില്‍ നിന്ന് ഫണ്ട്
ലഭ്യമാകുന്നമുറയ്ക്ക് സാക്ഷരതാമിഷന്‍
വിതരണം ചെയ്തുവരുന്നു.
സംസ്ഥാന-ജില്ലാ ഓഫിസുകളിലായി 10 വര്‍ഷം മുതല്‍ 22 വര്‍ഷത്തിലധികമായി സേവനം
അനുഷ്ഠിച്ചുവരുന്ന ജീവനക്കാര്‍ സാക്ഷരതാ
മിഷനില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
10 വര്‍ഷത്തിലധികമായി സേവനം അനുഷഠിച്ചു
വരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന
ഇവരുടെ ആവശ്യം പൊതുവിദ്യാഭ്യാസവകുപ്പു
മന്ത്രി ചെയര്‍മാനായ ഭരണസമിതിയായ
എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍, 5.02.2021 ലെ
സ.ഉ(എം എസ് )നം. 59/2021/പൊവിവ പ്രകാരം സാക്ഷരതാ മിഷനില്‍ 10 വര്‍ഷത്തിലധികം
സേവനമനുഷ്ഠിച്ച 74 ജീവനക്കാരെ
സ്ഥിരപ്പെടുത്തി സര്‍ക്കാര്‍
ഉത്തരവാകുകയുണ്ടായി.
എന്നാല്‍, പ്രസ്തുത ഉത്തരവ് ബഹുമാനപ്പെട്ട ഹൈക്കൊടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *