നെഹ്‌റു സെന്റര്‍ നെഹ്‌റു ജയന്തി ആഘോഷം

 

നെഹ്റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ നെഹ്റു ജയന്തി ആഘോഷിക്കും.നവംബര്‍ 14 ഞയറാഴ്ച രാവിലെ 11ന് ഗോര്‍ഖീഭവനില്‍ (റഷ്യന്‍ സാംസ്‌കാരിക കേന്ദ്രം) നടക്കുന്ന നെഹ്റു ജയന്തി ആഘോഷം മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്യും.യു ഡി എഫ് കണ്‍വീനറും നെഹ്റു സെന്റര്‍

ചെയര്‍മാനുമായ എം എം ഹസ്സന്‍ അധ്യക്ഷത വഹിക്കും. ചെറിയാന്‍ ഫിലിപ്പ്, ബി എസ് ബാലചന്ദ്രന്‍,പന്തളം സുധാകരന്‍, രതീഷ് സി നായര്‍ ഡോ.എം.ആര്‍.തമ്പാന്‍, പിഎസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.നെഹ്റു ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്റര്‍ കോളജിയറ്റ് ഡിബേറ്റ് മത്സരത്തിലേയും ദേശഭക്തിഗാനമത്സരത്തിലേയും വിജയികള്‍ക്ക് വിഎം സുധീരന്‍ ട്രോഫികള്‍ സമ്മാനിക്കും.

Leave Comment