മികച്ച ക്യാമറമാനുള്ള പുരസ്‌കാരം അലൻ ജോർജിന്

 

ചിക്കാഗോ : 2021 ലെ മികച്ച ക്യാമറ മാനുള്ള പുരസ്‌കാരം അലൻ ജോർജിന്. ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോയിൽ നടത്തുന്ന മീഡിയ കോൺഫറൻസിന്റെ ഭാഗമായി സമ്മാനിക്കുന്ന മികച്ച ക്യാമറമാനുള്ള അവാർഡാണിത്.

റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപെടുന്ന മീഡിയ കോൺഫ്രൻസിൽ വച്ചാണ് മാധ്യമ രംഗത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച ഈ അവാർഡുകൾ വിതരണം ചെയ്യപ്പെടുക. ഈ വർഷത്തെ മികച്ച ക്യാമറമാനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഷിക്കാഗോ നഗരത്തിലെ പ്രൊഡക്ഷൻ വിഭാഗത്തിന് ചുക്കാൻ പിടിക്കുന്ന അലൻ ജോർജിനാണ്.

Picture

മികവിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും, കരുത്തിൽ, വർഷങ്ങളായി ഷിക്കാഗോ നഗരത്തിൽ നിന്ന് ലോകമലയാളികൾക്ക് ഏറ്റവും സവിശേഷമായ വാർത്തകളും വിശേഷങ്ങളും എത്തിക്കുന്നതിൽ അലൻ ജോർജ്‌ പ്രമുഖ പങ്ക് വഹിക്കുന്നുണ്ട്.

Picture2

വിന്റർ സ്പോർട്സ്, ഐസ് ഫിഷിങ് , US എലെക്ഷൻ സർവ്വേ, സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ. അഞ്ചു വർഷം തുടർച്ചയായി ചിക്കാഗോ ഓട്ടോ ഷോ റിപ്പോർട്ട്‌ ചെയ്യുന്നു. ഡെയ്‌ട്ടൻ എയർ ഷോ, മൂന്ന് വർഷമായി ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലെ അമേരിക്ക ഈ ആഴ്ച്ചയിലെ മാവേലി യാത്രയും അലൻ ജോർജ് ന്റേതായി ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *