മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റം ദൗര്‍ഭാഗ്യകരം കെ സുധാകരന്‍ എംപി

കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

kozhikode-congress-metting-

മനസിന് വളരെ മുറിവേറ്റ സംഭവമാണത്. അതിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് ഡിസിസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടയശേഷം അതിന് മേല്‍ തുടര്‍നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഇക്കാര്യം എല്ലാ നേതാക്കളെയും അറിയിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎ ലത്തീഫിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ആരെയും ദ്രോഹിക്കണമെന്ന് കരുതിയോ, ആരെയും ലക്ഷ്യംവച്ചോയല്ല അച്ചടക്ക നടപടി സ്വീകരിച്ചത്. പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് നടപടി സ്വീകരിച്ചത്. താത്കാലിക അച്ചടക്ക നടപടിയാണ് ഇപ്പോള്‍ എടുത്തത്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമെ അന്തിമനടപടി സ്വീകരിക്കുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment